അബു ദാബി : കെ.എം.സി.സി പുത്തിഗെ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. മെമ്പർഷിപ് അടിസ്ഥാനത്തിൽ വിളിച്ചു ചേർത്ത ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.പുത്തിഗെ പഞ്ചായത്ത് കെ എം സി സി പ്രസിഡന്റ് ഫാറൂഖ് സീതാംഗോളിയുടെ അദ്ധ്യക്ഷതിൽ ചേർന്ന യോഗം ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് അസീസ് പെർമുദെ ഉത്ഘാടനം ചെയ്തു.
സെക്രട്ടറി റംഷാദ് കന്തൽ കണക്കും റിപ്പോർട്ട് അവതരിപ്പിച്ചു . ജില്ലാ സെക്രട്ടറി ഹനീഫ് ചള്ളങ്കയം, മഞ്ചേശ്വരം മണ്ഡലം കെ എം സി സി പ്രസിഡന്റ് ഉമ്പു ഹാജി പെർള. സെക്രട്ടറി ഇസ്മായിൽ മുഗളി , ട്രഷറർ ഖാലിദ് ബംബ്രാണ, വൈസ് പ്രസിഡന്റ് അസീസ് കന്തൽ, ശരീഫ് ഉറുമി തുടങ്ങിയവർ പ്രസംഗിച്ചു
പുതിയ ഭാരവാഹികളായി സെമീർ മുഗുറോഡ് ( പ്രസിഡണ്ട്), നൂറുദ്ദീൻ ഉറുമി (ജനറൽ സെക്രട്ടറി), ഷംസുദ്ദീൻ കന്തൽ ( ട്രഷറർ), വൈസ് പ്രസിഡന്റുമാരായി. മുനീർ മുകാരികണ്ടം. റസ്സാഖ് ചള്ളങ്കയം, ഫൈസൽ സീതാംഗോളി , സെക്രട്ടറിയിമാരായി ജാഫർ സാദിഖ് സി.എ.ചള്ളങ്കയം, സിറാജ് ഉറുമി, റഊഫ് ഉറുമി എന്നിവരെയും തെരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസർ ലത്തീഫ് ഈറോഡിയും നീരീക്ഷകൻ റസ്സാഖ് നൽക്കയും പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. റംഷാദ് കന്തൽ സ്വാഗതവും ശംസുദ്ദീൻ കന്തൽ നന്ദി പറഞ്ഞു .