വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പ്; ലക്ഷ്യം രക്ഷിതാക്കള്‍

Latest കേരളം

സംസ്ഥാനത്ത് വര്‍ക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നതായി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

വര്‍ക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങള്‍ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള പൊലീസ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് രക്ഷകര്‍ത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. ആളുകളുടെ വിശ്വാസമര്‍ജിക്കാനായി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്.

എസ്എംഎസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ കേരള പൊലീസ് വ്യാജ ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയത്.

‘ പറ്റിക്കാനാണെങ്കില്‍ പോലും ഇങ്ങനെയൊന്നും പറയല്ലേ സാറെ’, എന്ന ട്രോളോടുകൂടിയാണ് കേരള പൊലീസ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *