news

മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു

മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു. ഉപ്പള കൈക്കമ്പയിലെ പരേതനായ മുഹമ്മദ് ഹുസൈന്റെ മകന്‍ മുഹമ്മദ് സുബൈര്‍ (40) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് മൈസുരിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രിയോടെ ബൈക്കില്‍ സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. ഭാര്യ: സര്‍വീറ ബീഗം. ഉമ്മ: റസിയ. മുന്ന് മക്കളാണ്. സഹോദരന്‍മാര്‍: ആരീഫ്, റഫിക്, പരേതനായ റിസ്‌വാൻ. മൃതദേഹം ബുധനാഴ്ച ഉപ്പള ഹനഫി ജുമാ മസ്ജിദില്‍ ഖബറടക്കും.

Continue Reading

എസ് എസ് എഫ് 29 മത് സാഹിത്യോത്സവ്; സാംസ്കാരിക സംഗമം ശനിയാഴ്ച ◼️ കല്പറ്റ നാരായണൻ സംബന്ധിക്കും

കാസർകോട്: എസ് എസ് എഫ് 29 മത് കാസർകോട് ജില്ല സാഹിത്യോത്സവിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സംഗമം ശനിയാഴ്ച വൈകുന്നേരം 8 മണിക്ക് സാഹിത്യോത്സവ് നഗരിയിൽ നടക്കും. മഹാകവി പി കുഞ്ഞിരാമൻ നായരുടെ സൗഹൃദത്തിൻ്റെ സാംസ്കാരിക സന്ദേശം എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സംഗമത്തിൽ പ്രശസ്ത കവി കല്പറ്റ നാരായണൻ, സാഹിത്യ വേദി ജില്ലാ പ്രസിഡൻ്റ് പത്മനാഭൻ ബ്ലാത്തൂർ അതിഥികളായി സംബന്ധിക്കും.രിസാല എഡിറ്റർ മുഹമ്മദലി കിനാലൂർ മോഡറേറ്ററാവും.സപ്ത ഭാഷ സംഗമഭൂമിയിലെ സൗഹൃദത്തിൻ്റെ സൗന്ദര്യം വരച്ച് കാട്ടിയ പി.കുഞ്ഞിരാമൻ […]

Continue Reading

സഹപാഠി ലഹരിക്ക് അടിമയാക്കി; പീഡിപ്പിച്ചു; 9ാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ

കണ്ണൂരിൽ സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരി. ഇതേ രീതിയിൽ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെൺകുട്ടികളെ അറിയാമെന്നും പെൺകുട്ടി പറഞ്ഞു. മറ്റാർക്കും ഈ സ്ഥിതി ഉണ്ടാകാതിരിക്കാനാണ് ദുരവസ്ഥ വെളിപ്പെടുത്തുന്നതെന്നു കുട്ടിയുടെ മാതാപിതാക്കൾ വ്യക്തമാക്കി. മാതാപിതാക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് സഹപാഠിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരുന്നു. ജുവനൈൽ ഹോമിലായിരുന്ന കുട്ടിയെ പിന്നീടു ജാമ്യത്തിൽ വിട്ടു. ഇവർക്കു പിന്നിൽ വലിയ ലഹരി മാഫിയയുണ്ടെന്നു കുടുംബം ആരോപിച്ചു.എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളാണു സംഘം […]

Continue Reading

ബിഹാറിൽ മഹാസഖ്യ സർക്കാർ ഇന്ന് അധികാരമേൽക്കും

ബിഹാറിൽ മഹാഗഡ്ബന്ധൻ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിൽ രണ്ട് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ്. മുഖ്യമന്ത്രിയായി നിതീഷ് കുമാറും ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവുമാണ് സത്യപ്രതിജ്ഞ ചെയ്യുക.നിതീഷ് കുമാർ ഇത് എട്ടാം തവണയാണ് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മഹാഗഡ്ബന്ധൻ 2.0 യുടെ മന്ത്രിസഭാ വികസനം പിന്നീട് നടക്കും. ജെ.ഡി.യുവിൽ നിന്നും ആർ.ജെ.ഡിയിൽ നിന്നും 14 മന്ത്രിമാർ വീതം ഉണ്ടാകും എന്നാണ് സൂചന. കോൺഗ്രസിന് മൂന്ന് മന്ത്രി സ്ഥാനത്തിന് പുറമെ […]

Continue Reading

ശവസംസ്‌കാരത്തിനും മോർച്ചറി സേവനത്തിനും ജി എസ് ടി ഇല്ല: നിർമല സീതാരാമൻ

ശവസംസ്‌കാരം, മോർച്ചറി സേവനങ്ങൾ എന്നിവക്ക് ജി എസ് ടി ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ പറഞ്ഞു. ശ്മശാനത്തിന്റെ നിർമാണത്തിനാവശ്യമായ വസ്തുക്കളെയും ജി എസ് ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂലൈ 18 മുതൽ പല അവശ്യ സേവനങ്ങൾക്കും ജി എസ് ടി നിരക്കുകൾ കൂട്ടിയിട്ടുണ്ട്. അരിയും, പാലും, മോരും, തൈരും തുടങ്ങിയ നിത്യോപയോഗ സാധനകൾക്കെല്ലാം ജി എസ് ടി കൂട്ടിയത് സാധാരണക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു നീക്കത്തെ കേരളമടക്കം ഒരു സംസ്ഥാനവും ജി […]

Continue Reading

ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് എത്തിയ യുവാവിന്റെ ബൈക് കവര്‍ന്നു; സമൂഹ്യ മാധ്യമങ്ങളില്‍ ചിത്രം പ്രചരിച്ചതോടെ മോഷ്ടാക്കള്‍ കുടുങ്ങി

വെള്ളരിക്കുണ്ട്: ഫുട്ബോൾ ടൂർണമെന്റിന് എത്തിയ യുവാവിന്റെ ബൈക് കവർന്നു. സമൂഹ്യ മാധ്യമങ്ങളിൽ ബൈകിന്റെ ചിത്രം പ്രചരിച്ചതോടെ മോഷ്ടാക്കൾ കുടുങ്ങി.പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ജസീൽ (23), ചീമേനി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇസ്മാഈൽ (19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പരപ്പയിൽ ഫുട്ബോൾ ടൂർണമെന്റ് നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ കോട്ടപ്പാറയിലെ മഹേഷിന്റെ കെ എൽ 79 എ 2305 നമ്പർ ബൈക് കവർച ചെയ്യപ്പെട്ടിരുന്നു. പരപ്പ വിലേജ് ഓഫീസിന് സമീപമാണ് ബൈക് നിർത്തിയിട്ടിരുന്നത്. അതിനിടെ ബൈകിന്റെ […]

Continue Reading

നിതീഷ് കുമാര്‍ രാജിവെച്ചു; ബിഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സഖ്യം തകര്‍ന്നു

പാറ്റ്ന;ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ വിട്ടു. ഗവർണറെ കണ്ട് നിതീഷ് രാജിക്കത്ത് കൈമാറി. നിതീഷിന് ആര്‍ജെഡിയും കോണ്‍ഗ്രസും പിന്തുണ അറിയിച്ച് കത്ത് കൈമാറിയിട്ടുണ്ട്. ഇതോടെ ബിജെപിയെ ഒഴിവാക്കി പുതിയ സർക്കാർ ഉണ്ടാക്കാൻ നിതീഷിന് നിഷ്പ്രയാസം കഴിയും.നിതീഷ് സര്‍ക്കാരിലെ തങ്ങളുടെ എംഎൽഎമാരോട് തുടര്‍നിര്‍ദേശത്തിനായി കാത്തിരിക്കാൻ ബിജെപി നിര്‍ദേശിച്ചിട്ടുണ്ട്. . ജെഡിയു – ബിജെപി സഖ്യത്തിലെ അതൃപ്തിക്കൊടുവിലാണ് സര്‍ക്കാരിനെ തന്നെ വീഴ്ത്തി നിതീഷ് പുറത്തേക്ക് പോകുന്നത്. ബീഹാർ രാഷ്ട്രീയത്തില്‍ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന അസ്വരാസ്യങ്ങൾ കൂടിയാണ് ഇതിലൂടെ പുറത്തു വരുന്നത്. […]

Continue Reading

എത്ര വേണമെങ്കിലും ഉറങ്ങിക്കോളൂ, ശമ്പളം തരാം; അപേക്ഷ ക്ഷണിച്ച് യു.എസ് കമ്പനി

ന്യൂയോർക്ക്: ഉറങ്ങാനൊരു അവസരമൊത്താൽ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവരായിരിക്കും മിക്ക ആളുകളും. ജോലിക്കു പോകാതെ ആയുസു മുഴുവൻ ഉറങ്ങിത്തീർക്കാൻ കൊതിക്കുന്ന കുഴിമടിയന്മാരുമുണ്ടാകും. എന്നാൽ, അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട് അമേരിക്കയിൽനിന്ന്. എത്ര വേണമെങ്കിലും കിടന്നുറങ്ങാം, അതിനു ശമ്പളവും കിട്ടും!അമേരിക്കയിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പർ ആണ് കൗതുകമുണർത്തുന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ‘കാസ്പർ സ്ലീപ്പേഴ്‌സ്’ എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ്(ഏകദേശം 2,000 രൂപ) ശമ്പളമായി […]

Continue Reading

ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മലപ്പുറം: ഡോക്ടറുടെ നിർദേശം അവഗണിച്ച്  വീട്ടിൽ ‘സുഖപ്രസവത്തിൽ’ ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ്  മരിച്ചത്. വീട്ടിൽ വെച്ചായിരുന്നു പ്രസവം. അക്യുപങ്ചറിസ്റ്റുകളായ മാതാപിതാക്കൾ തന്നെയാണ് സ്വന്തം ഇഷ്ടപ്രകാരം വീട്ടിൽ സ്വയം പ്രസവമെടുത്തത്. ഈ മാസം അഞ്ചാം തിയ്യതിയായിരുന്നു പ്രസവം. മാതാപിതാക്കൾ വീട്ടിൽ വച്ച് തന്നെ പ്രസവമെടുക്കരുതെന്ന് തലക്കാട് കുടുംബാരോഗ്യ മെഡിക്കൽ ഓഫീസർ അറിയിക്കുകയും ഇവർക്ക് ആവശ്യമായ ബോധവൽക്കരണം നടത്തുകയും ചെയ്തിരുന്നു. മുൻപുണ്ടായ മൂന്ന് പ്രസവങ്ങളും സിസ്സേറിയനായതിനാൽ സ്വമേധയാ […]

Continue Reading

പൊന്നൊഴുകും വഴികളില്‍ ചോര പടരുമ്പോൾ, ‘അവനെ അവര്‍ കൊന്നതാണ്…എന്റെ കുട്ടിയുടെ മയ്യിത്ത് പള്ളിപ്പറമ്പില്‍ എത്തിച്ച് ഖബറടക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല…’

‘അവനെ അവര്‍ കൊന്നതാണ്…എന്റെ കുട്ടിയുടെ മയ്യിത്ത് പള്ളിപ്പറമ്പിൽ എത്തിച്ച് ഖബറടക്കാന്‍ പോലും ഞങ്ങള്‍ക്ക് കഴിഞ്ഞില്ല…’നന്തി കോടിക്കല്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം, നേരത്തെ കാണാതായ പേരാമ്പ്ര പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റേതാണെന്ന് ഡി.എന്‍.എ പരിശോധനയിൽ തെളിഞ്ഞപ്പോള്‍, പിതാവ് കോയിക്കുന്നമ്മല്‍ നാസറിന്റെ വിതുമ്പലിൽ ചാലിച്ച വാക്കുകളാണിത്‌. കാണാതായ മേപ്പയൂര്‍ കൂനംവെള്ളിക്കാവിലെ വടക്കേത്തൊടിക്കണ്ടി ദീപക്കിന്റേതാണെന്ന ധാരണയില്‍ സംസ്‌കരിച്ചത് ഇർഷാദിന്റെ മൃത ദേഹമായിരുന്നു. സംസ്‌കരിച്ച മൃതദേഹത്തിലെ എല്ലിന്‍ കഷ്ണങ്ങളാണ് റവന്യൂ വിഭാഗത്തിന്റെ സാന്നിധ്യത്തിൽ പിന്നീട് കൈമാറിയത്.സ്വര്‍ണക്കടത്ത് സംഘത്തിന്റെ കൊടും പാതകമാണ് ഇര്‍ഷാദിന്റെ ജീവന്‍ […]

Continue Reading