news

പൊലീസ് മേധാവിയുടെ ‘ക്ലീന്‍ കാസര്‍കോടില്‍’ കുടുങ്ങിയത് 3 മയക്കുമരുന്ന് കടത്തുകാര്‍; പിടികൂടിയത് മാരക എംഡിഎംഎ

ക്ലീന്‍ കാസറഗോഡ് ഓപ്പറേഷന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 20 ഗ്രാം എം.ഡി.എം എ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കൊളവയലിലെ നിസാമുദ്ദീന്‍, തളങ്കരയിലെ മുഹമ്മദ് ഷമ്മാസ്, അണങ്കൂറിലെ അര്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡി.വൈ.എസ് പി സി കെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. മേല്പറമ്പ ഇന്‍സ്പെക്ടര്‍ ഉത്താംദാസ് ബേക്കല്‍ എസ് ഐ രജനീഷ് എം ജൂനിയര്‍ എസ് ഐ […]

Continue Reading

മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവില്‍ അക്രമണം നടന്നതായി പരാതി; പിന്നില്‍ സിപിഎം എന്ന് ആരോപണം; ‘സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ല’

മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ രാത്രിയുടെ മറവിൽ അക്രമണം നടന്നതായി പരാതി. അക്രമം നടത്തിയതിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. സംഭവം നടന്ന് 24 മണിക്കൂർ പിന്നിടുമ്പോഴും പൊലീസ് കേസെടുത്തില്ലന്ന് നേതാക്കൾ പറഞ്ഞു. ഞായറാഴ്ച രാത്രി കുമ്പള പഞ്ചായതിലെ പതിനാലാം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എ എം സൈനുദ്ദീന്റെ വീടിന് നേരെ കല്ലേറും അക്രമവും ഉണ്ടായെന്നാണ് പരാതി. വീടിന്റെ ജനലും ഗ്ലാസുകളും മറ്റും തകർന്നിരുന്നു. ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയപ്പോൾ ഒരു സംഘം ഓടിപോകുന്നതായി […]

Continue Reading

കനത്ത മഴ, വെള്ളപ്പൊക്കം; ബിരിയാണി ചെമ്പോടെ നടുറോഡിൽ- വീഡിയോ വൈറൽ(വീഡിയോ കാണാം )

ഹൈദരാബാദ്: ബിരിയാണിച്ചെമ്പ് വെള്ളത്തില്‍ ഒലിച്ച് പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഹൈദരാബാദില്‍ കഴിഞ്ഞദിവസം പെയ്ത കനത്തമഴയില്‍ അദീബ ഹോട്ടലിന് സമീപത്തുണ്ടായ വെള്ളക്കെട്ടിലൂടെയാണ് ബിരിയാണി പാത്രങ്ങള്‍ ഒലിച്ചുപോയത്. ബിരിയാണി ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ തീര്‍ത്തും നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പ്രത്യക്ഷപ്പെട്ടത്. രണ്ട് വലിയ ബിരിയാണിച്ചെമ്പ് വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തതും രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയതും.   രാജ്യത്തിന്റെ പലഭാഗങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. തെലങ്കാനയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. കഴിഞ്ഞ രണ്ടുദിവസമായി വൃഷ്ടിപ്രദേശങ്ങളിൽ […]

Continue Reading

ടെറസിൽ കഞ്ചാവ് കൃഷി, കുമ്പള സ്വദേശിയായ യുവാവ് പിടിയിൽ

വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ചെയ്ത യുവാവ് പൊലീസിന്റെ പിടിയിലായി. കുമ്പള കുബന്നൂര്‍ ബേക്കൂര്‍ കണ്ണാടിപ്പാറയിലെ കെ.പി.നജീബ് മഹ്ഫൂസിനെയാണ് (22) കുമ്പള എസ്‌ഐ വി.കെ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുമ്പള ബംബ്രാണ കളത്തൂര്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സിന്റെ ടെറസില്‍ കഞ്ചാവ് കൃഷി ഉണ്ടെന്നു ഇന്‍സ്‌പെക്ടര്‍ പി.പ്രമോദിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് പൊലീസ് സംഘം പരിശോധന നടത്തിയത്.3 കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. ഇതിനു 2 മാസം വളര്‍ച്ചയുണ്ടായിരുന്നു. മംഗളൂരുവിലെ […]

Continue Reading

രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണം; തൃശ്ശൂരിൽ മരിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ മരിച്ച യുവാവിന് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. രാജ്യത്തെ ആദ്യ കുരങ്ങ് വസൂരി മരണമാണിത്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധന ഫലം ഇന്നാണ് ലഭിച്ചത്.മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിലെ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട് . യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്‌ബോൾ കളിച്ചവരും നീരീക്ഷണത്തിലാണ്. യുവാവിനെ 21ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൊണ്ട് വന്നത് നാല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. 4 ദിവസം വീട്ടിൽ വിശ്രമിച്ചു ശേഷം പുറത്തിറങ്ങി സമീപ വാസികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. വീട്ടിലെത്തിയ യുവാവ് […]

Continue Reading

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി ശിഫാഹുറഹ്‌മ രണ്ട് ക്യാന്‍സര്‍ രോഗികള്‍ക്ക് ചികിത്സ ധനസഹായം അനുവദിച്ചു

അബുദാബി : അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എം സി സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ജൂലൈ മാസത്തില്‍ രണ്ട് പഞ്ചായത്തില്‍പ്പെട്ട രണ്ട് രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിച്ചു. ക്യാന്‍സര്‍ രോഗികളായ കുമ്പള, പുത്തിഗെ എന്നീ പഞ്ചായത്തില്‍പ്പെട്ട രോഗികളായ സ്ത്രീകൾക്കാണ് സഹായ ധനം നല്‍കിയത്. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. […]

Continue Reading

കാസർകോട് അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു

കാസർകോട്:അമ്പലത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. നമ്പ്യാറടുക്കം സ്വദേശി നീലകണ്ഠനാണ് കൊല്ലപ്പെട്ടത്. ഇയാൾ ഒറ്റയ്ക്കാണ് താമസിക്കുന്നത്.തലയ്ക്ക് പിന്നിൽ വെട്ടേറ്റ മുറിവുകൾ കണ്ടെത്തി.ഭാര്യ ബംഗളൂരുവിലാണ്. അടുത്തുള്ള ബന്ധുക്കളാണ് ഭക്ഷണം എത്തിക്കാറ്. രാവിലെ ഭക്ഷണം എത്തിക്കുമ്പോഴാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കൊലാപതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന.

Continue Reading

‘ഞാൻ അനുഭവിച്ച വേദന എന്റെ അനിയനുണ്ടാവരുത്’; സഹോദരന് വേണ്ടി സഹായമഭ്യർഥിച്ച അഫ്ര ഇനി കണ്ണീരോർമ

മാട്ടൂൽ: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) രോഗബാധിതയായ മാട്ടൂൽ സെൻട്രലിലെ അഫ്ര അന്തരിച്ചു. പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എസ്എംഎ രോഗബാധിതനായ സഹോദരൻ മുഹമ്മദിന് സഹായം ആവശ്യപ്പെട്ട് അഫ്ര വീൽചെയറലിരുന്ന് നടത്തിയ അഭ്യർഥന ലോകം മുഴുവൻ കേട്ടിരുന്നു. അഫ്രയുടെ വാക്കുകൾക്ക് മറുപടിയായി കോടികളാണ് കുഞ്ഞു മുഹമ്മദിനായി ഒഴുകിയെത്തിയത്.എസ്എംഎ രോഗബാധിതയായ അഫ്രക്ക് ആവശ്യമായ മരുന്ന് ലഭിക്കാത്തതിനാൽ ജീവിതം വീൽചെയറിലായിരുന്നു. തനിക്കുണ്ടായ വേദന തന്റെ സഹോദരനെങ്കിലും ഉണ്ടാവരുതെന്നായിരുന്നു അഫ്രയുടെ ആഗ്രഹം. അതിനായി അവൾ സഹായമഭ്യർഥിച്ചപ്പോൾ 46 കോടിയുടെ കാരുണ്യമാണ് […]

Continue Reading

‘നാട്ടിലെത്തിയ യുവാവ് കളിക്കാന്‍ പോയിരുന്നു; 15 പേര്‍ സമ്പര്‍ക്കപട്ടികയില്‍’

തൃശൂരില്‍ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച യുവാവിന്‍റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കി. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപട്ടികയിലുണ്ട്. നാട്ടിലെത്തിയ യുവാവ് പന്തുകളിക്കാന്‍ പോയിരുന്നു. പരിശോധനാഫലം അനുസരിച്ച് ഒപ്പമുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കും. ആലപ്പുഴ വൈറോളജി ലാബില്‍ നടക്കുന്ന പരിശോധനയുടെ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. മരിച്ച യുവാവിന് മങ്കിപോക്സ് രോഗബാധ വിദേശത്ത് നിന്ന് സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Continue Reading

സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം; തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ രണ്ട് മരണം. കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ തമിഴ്‌നാട് സ്വദേശി മരിച്ചു.പത്തനംതിട്ടയിൽ ഒഴുക്കിൽപ്പെട്ട കൊല്ലാമുള സ്വദേശി അദ്വൈതാണ് മരിച്ചത്. സംസ്ഥാനത്ത് വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി , തിരുവനന്തപുരം ജില്ലകളിൽ പെയ്ത ശക്തമായ മഴയിൽ വ്യാപക നാഷ്ടങ്ങളാണുണ്ടായത്. ഇടുക്കി മൂലമറ്റത്ത് ഉരുൾപ്പൊട്ടി. മൂലമറ്റം, മൂന്നുങ്കവയൽ, മണപ്പാടി പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറി. കോട്ടയം മൂന്നിലവിലും മേലുകാവ് ഇരുമാപ്രയിലും ഉരുൾപ്പൊട്ടലുണ്ടായി. ഇരുമാപ്രയിൽ ഏഴ് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. […]

Continue Reading