news

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭത്തിൽ രൂപമാറ്റം വരുത്തിയതിനെതിരെ പ്രതിപക്ഷം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിക്കാനുള്ള അശോകസ്തംഭം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷം. മ ന്ത്രിസഭയുടെ തലവനായ പ്രധാനമന്ത്രിക്ക് ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാൻ എന്താണ് അധികാരമെന്നാണ് പ്രതിപക്ഷനേതാക്കൾ ചോദിക്കുന്നത്. അശോകസ്തംഭത്തിൽ രൂപമാറ്റം വരുത്തിയത് അപമാനകരമാണെന്നും പ്രതപക്ഷം ആരോപിച്ചു. എന്നാൽ കാര്യമായ മാറ്റമില്ലെന്നാണ് ഡിസൈനർമാരുടെ നിലപാട്.അശോകസ്തംഭത്തിന്റെ അനാച്ഛാദന ചടങ്ങിൽ പ്രതിപക്ഷത്തെ ഒഴിവാക്കിയത് അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. ബിജെപിയുടെ ഇടുങ്ങിയ ചിന്താഗതിയുടെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അശോകസ്തംഭത്തിൽ വ്യത്യാസങ്ങൾ […]

Continue Reading

ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി; പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നു

കാസർകോട്: ചന്ദ്രഗിരിപ്പുഴയിൽ യുവാവിനെ കാണാതായി.ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പുഴയിൽ കാണാതായത്. ഇരുചക്രകൊമ്പനടുക്കത്തെ അയ്യൂബിനെയാണ് വാഹനത്തിലെത്തിയ യുവാവ് മൊബൈൽ ഫോൺ കാണാതായെന്ന് പറഞ്ഞ് പാലത്തിൽ വാഹനം നിർത്തിയിരുന്നു. തുടർന്ന് പുഴയിൽ പരതുന്നതിനിടെയാണ് യുവാവിനെ പുഴയിൽ കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ പൊലീസുംഫയർ ഫോഴ്സും തിരച്ചിൽ നടത്തിവരികയാണ്. പ്രവാസിയായ യുവാവ്ഈയിടെയാണ് നാട്ടിലെത്തിയത്. ചന്ദ്രഗിരിപ്പുഴയിൽ ശക്തമായ ഒഴുക്കുള്ളതിനാൽ തിരച്ചിൽ ദുഷ്കരമാണ്

Continue Reading

ഗൂഗ്​ൾ മാപ് ‘ചതിച്ചു’ കാർ പാടത്ത്

കോട്ടക്കൽ: ഗൂഗ്ൾ മാപ് വഴി കാറോടിച്ച് യാത്രികർ ചെന്നെത്തിയത് പാടത്ത്. അപകടം ഉറപ്പായതോടെ വാഹനം തിരിക്കുന്നതിനിടെ കോൺക്രീറ്റ് റോഡിൽ അപകടത്തിലും പെട്ടു. ഒടുവിൽ നാട്ടുകാരുടെ ശ്രമത്തോടെ കാർ വടം കെട്ടി തിങ്കളാഴ്ച രാവിലെ റോഡിലെത്തിച്ചു. എടരിക്കോട് പാലച്ചിറമാടാണ് ഞായറാഴ്ച രാത്രി ഒമ്പതരയോടെ സംഭവം നടന്നത്.വേഗമെത്താൻ എളുപ്പമാർഗം സ്വീകരിച്ചതാണ് യുവാവിന് വിനയായത്. തിരൂർ പൊന്മുണ്ടത്തുനിന്ന് പുതുപ്പറമ്പിലേക്ക് യാത്ര തിരിച്ചതാണ് കുട്ടിയടക്കമുള്ള കുടുംബം. ഗൂഗ്ൾ മാപ് വഴിയായിരുന്നു യാത്ര. എടരിക്കോട് പാലച്ചിറമാട് എത്തുന്നതിന് മുമ്പുള്ള തറമ്മൽ റോഡാണ് മാപ്പിലൂടെ കണ്ടത്.ഇതാകട്ടെ […]

Continue Reading

ജാതകം ചേര്‍ന്നില്ല, വിവാഹം മുടങ്ങി; കാസർകോട്ട് യുവതി ജീവനൊടുക്കി

കാസര്‍കോട്: ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലിക (22) ആണ് വിഷം കഴിച്ച് മരിച്ചത്. മല്ലിക കുമ്പള സ്വദേശിയുമായി പ്രണയത്തിലായിരുന്നു. യുവാവിന് ചൊവ്വാ ദോഷമുള്ളത് കൊണ്ട് ഇവരുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് മല്ലിക വിഷം കഴിച്ചത്. ഇതേത്തുടര്‍ന്ന് ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മല്ലിക. യുവതിയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം ഒന്നിനാണ് ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

കാസര്‍കോട്ട് മൂന്നുപേര്‍ ട്രെയിൻതട്ടി മരിച്ചു

കാസര്‍കോട്: ജില്ലയില്‍ മൂന്ന് ട്രെയിനപകടങ്ങളിലായി അഭിഭാഷകനടക്കം മൂന്നുപേര്‍ മരിച്ചു. മൂകാംബിക ക്ഷേത്രദര്‍ശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങുന്നതിനിടെ തൃശൂര്‍ മണിത്തറയിലെ അഡ്വ. കെ.ആര്‍. വത്സന്‍ (72), കാസര്‍കോട് കസബ കടപ്പുറത്തെ സുമേഷ് (27), കാഞ്ഞങ്ങാട് സൗത്തിലെ ശശിധരന്‍ (53) എന്നിവരാണ് ട്രെയിന്‍തട്ടി മരിച്ചത്. സുമേഷിനെ പള്ളം റെയില്‍വേ സ്റ്റേഷന് സമീപവും ശശിധരനെ പള്ളിക്കര റെയില്‍വേ ട്രാക്കിലുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അഡ്വ. വത്സനെ ഉദുമ റെയില്‍വേ ഗേറ്റിന് സമീപമാണ് ട്രെയിൻതട്ടി മരിച്ചതായി കണ്ടത്. ഇദ്ദേഹം ഭാര്യക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം മൂകാംബിക ദര്‍ശനം […]

Continue Reading

യോഗിയെ മുന്നിലിരുത്തി യൂസഫലി; യുപിയിലെ ലുലു മാൾ പ്രവർത്തനം ആരംഭിച്ചു

ഉത്തരേന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ആദ്യത്തെ ഷോപ്പിംഗ് മാൾ ഉത്തർ പ്രദേശ് തലസ്ഥാനമായ ലക്നൗവിൽ പ്രവർത്തനമാരംഭിച്ചു. 2000 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച മാളിന്റെ ഉദ്ഘാടനം സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. നിയമസഭാ സ്പീക്കർ സതീഷ് മഹാന, ഉപമുഖ്യമന്ത്രി ബ്രജേഷ് പാതക്, വ്യവസായ മന്ത്രി നന്ദ് ഗോപാൽ ഗുപ്ത, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും യൂസഫലി ഓടിച്ച ഗോൾഫ് കാർട്ടിൽ കയറി ലുലു ഹൈപ്പർ […]

Continue Reading

ഓട്ടോയിൽ കുട്ടികൾ ഉൾപ്പെടെ 27 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തിൽ പോയ ഓട്ടോയോ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

ഫത്തേപ്പൂർ: ഓട്ടോറിക്ഷയിൽ 27 പേർ സഞ്ചരിച്ചതിന് 11,500 രൂപ ഫൈൻ ഇട്ട് പൊലീസ്. ഉത്തർപ്രദേശിലെ ഫത്തേപ്പൂരിലാണ് സംഭവം. ബിന്ദ്കി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഓട്ടോറിക്ഷയിൽ നിയമം തെറ്റിച്ച് ആളുകൾ കൂട്ടത്തോടെ യാത്ര ചെയ്തത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.ഓട്ടോയിൽ കുട്ടികൾ ഉൾപ്പെടെ 27 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അമിത വേഗത്തിൽ പോയ ഓട്ടോയോ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടുകയായിരുന്നു.

Continue Reading

കുഞ്ഞനുജന്‍റെ മൃതദേഹവും കെട്ടിപ്പിടിച്ച് നിറകണ്ണുകളോടെ റോഡരികിൽ അവൻ ഇരുന്നു; കരളലിയിക്കുന്ന കാഴ്ചയായി എട്ടുവയസുകാരൻ

ഭോപ്പാൽ: വൃത്തിഹീനമായ റോഡരികിൽ നിലത്ത് മതിലിനോട് ചേർന്ന് അവൻ ഇരുന്നു, മടിയിൽ ചേതനയറ്റ കുഞ്ഞനുജന്‍റെ മൃതദേഹത്തെ വെള്ളത്തുണിയിൽ പൊതിഞ്ഞ് പിടിച്ചുകൊണ്ട്. ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചതാണ് അവന്‍റെ അനുജൻ. മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ ആംബുലൻസിന് പണമില്ലാതെ മറ്റേതെങ്കിലും വാഹനം കിട്ടുമോയെന്ന് അന്വേഷിക്കാൻ പോയ അച്ഛനെയും കാത്താണ് ആ എട്ടുവയസ്സുകാരന്‍റെ ഇരിപ്പ്. പൊതിഞ്ഞുപിടിച്ച വെള്ളത്തുണിക്കുള്ളിൽ നിന്ന് ഒരു കുഞ്ഞുകൈ പുറത്തേക്ക് നീണ്ടുകിടക്കുന്നുണ്ട്. ഒരു കൈ അനുജന്‍റെ മൃതദേഹത്തിൽ തലയിലും മറുകൈ നെഞ്ചിലും ചേർത്ത് അവൻ കാത്തിരിക്കുകയായിരുന്നു.മധ്യപ്രദേശിലെ മൊരേനയിലെ വഴിയോരത്തു നിന്നുള്ളതാണ് […]

Continue Reading

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം. ഇന്ന് മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ഒരു ട്രയൽ അലോട്ട്മെന്‍റും മൂന്ന് മുഖ്യ അലോട്ട്മെന്‍റുകളുമാണ് ഉണ്ടാവുക.ജൂലൈ 21 ന് ട്രയൽ അലോട്ട്മെന്‍റും 27 ന് ആദ്യ അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്‍റുകൾക്ക് ശേഷം ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്‍ററി […]

Continue Reading

കാസർകോട് ജില്ലയിൽ നാളെ സ്കൂളുകൾക് അവധി

കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുകയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിൽ നാളെ (ജൂലൈ 11 തിങ്കൾ ) ജില്ലയിലെ അങ്കണവാടികൾക്കും എല്ലാ സ്ക്കൂളുകൾക്കും ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകൾക്ക് അവധി ബാധകമല്ല.

Continue Reading