ഷിംല കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു
ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല മുനിസിപ്പല്‍ കോര്‍പറേഷനിലെ ഏക സി.പി.എം അംഗം ബി.ജെ.പിയില്‍ ചേര്‍ന്നു. സമ്മര്‍ഹില്‍ വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലര്‍ ഷെല്ലി ശര്‍മയാണ് സി.പി.എം വിട്ട് ബി.ജെ. പിയില്‍ ചേര്‍ന്നത്. ഷിംല മണ്ഡലം എക്‌സിക്യട്ടീവ് യോഗത്തില്‍വെച്ചാണ് ഷെല്ലിയുടെ പാര്‍ട്ടി പ്രവേശനം. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ എന്നിവരുടെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റ് പാര്‍ട്ടികളിലെ നേതാക്കളെ ബി.ജെ.പിയില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതായി രവി മേഹ്ത പറഞ്ഞു.ഇടതുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുന്നത് അഭിമാന നിമിഷമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത […]
Continue Reading