news

എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് പിന്തുണ കൊടുക്കാറില്ലെന്ന് ജിഫ്രി തങ്ങള്‍; ധീരന്‍മാരാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് അലിയാര്‍ ഖാസിമി

ആലപ്പുഴ: എസ്ഡിപിഐ പോലുള്ള സംഘടനകള്‍ക്ക് ആദ്യം മുതല്‍ക്ക് തന്നെ പിന്തുണ നല്‍കാറില്ലെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിലപാട് പ്രഖ്യാപിച്ചതെങ്കില്‍ പോപ്പുലര്‍ ഫ്രണ്ട് ധീരന്‍മാരുടെ സംഘമാണെന്നാണ് ജം ഇയ്യത്തുല്‍ ഉലമ ഹിന്ദ് കേരള ജനറല്‍ സെക്രട്ടറി വിഎച്ച് അലിയാര്‍ ഖാസിമിയുടെ നിലപാട്. ശനിയാഴ്ച ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാസംഗമത്തിലാണ് ഖാസിമി തന്റെ നിലപാട് വ്യക്തമാക്കിയത്.’പലപ്പോളും അഭിസംബോധന ചെയ്യാന്‍ ആള്‍ക്കൂട്ടങ്ങളെ കിട്ടാറുണ്ടെങ്കിലും അധികവും ഭീരുക്കളുടെ കൂട്ടങ്ങളാവും. ധീരന്‍മാരെ അഭിമുഖീകരിക്കുക എന്നത് […]

Continue Reading

‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?’; മർദനമേറ്റ മാനസിക വെല്ലുവിളി നേരിടുന്ന വയോധികൻ മരിച്ച നിലയിൽ(വീഡിയോ )

ഭോപാൽ: ‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?’ എന്നായിരുന്നു തുടർച്ചയായി ആ വയോധികന്‍റെ മുഖത്തടിക്കുമ്പോൾ ദിനേശ് കുശ്വാഹ ചോദിച്ചുകൊണ്ടിരുന്നത്. ഇനിയും തല്ലല്ലേ എന്ന് ഭൻവർലാൽ ജെയ്ൻ പറയാതെ പറഞ്ഞു. മതത്തിന്‍റെ പേരിൽ അടികിട്ടുമ്പോഴും അതെന്തിനാണെന്നുപോലും മനസിലാക്കാൻ മാനസികവെല്ലുവിളി നേരിടുന്ന അയാൾക്കാകുമായിരുന്നില്ല.പിന്നീട് ഇന്നലെ മധ്യപ്രദേശിലെ നീമച് ജില്ലയിലെ വഴിയോരത്ത് അദ്ദേഹം മരിച്ചുകിടന്നു. കൊലപാതകമാണോയെന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.‘നിന്‍റെ പേര് മുഹമ്മദ് എന്നല്ലേ?, ആധാർ കാണിക്കൂ’ എന്ന് ചോദിച്ച് മാനസിക വെല്ലുവിളി നേരിടുന്ന 65 വയസ്സുകാരനായ ഭൻവർലാൽ ജെയ്നിനെ തുടർച്ചയായി ഒരാൾ […]

Continue Reading

‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു’; അഭ്യാസത്തിനിടെ നിരങ്ങിനീങ്ങി; കേസെടുത്ത് പൊലീസ്(വീഡിയോ )

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ ഹെൽമറ്റ് പോലും വയ്ക്കാതെ യുവാക്കൾ നടത്തിയ അഭ്യാസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ ആ വിഡിയോ കേരള പൊലീസിന്റെ പേജിലും എത്തി. ഒപ്പം യുവാക്കൾക്കെതിരെ കേസും. ട്രോളിലൂടെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കുപ്പിയിൽ നിന്നും ഗ്ലാസിലേക്ക് ഒഴിച്ച ശേഷം ബൈക്കിലിരുന്ന് തന്നെ രണ്ടുപേരും കുടിക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ബൈക്കിന്റെ നിയന്ത്രണം വിടുകയും പിന്നിലിരുന്ന യുവാവ് റോഡിലൂടെ നിരങ്ങി നീങ്ങി വശത്തേക്ക് വീഴുന്നതുമാണ് വിഡിയോയിൽ. ‘കിട്ടിയോ..? ഇല്ല ചോദിച്ച് വാങ്ങിച്ചു..’ എന്ന തലക്കെട്ടാണ് പൊലീസ് വിഡിയോയ്ക്ക് […]

Continue Reading

ഇന്ധന വില കുറച്ച് കേന്ദ്രസർക്കാർ; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു

▪️ദില്ലി: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി.  പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്. ഇതോടെ ലിറ്ററിന് 9 രൂപ 50 പൈസ പെട്രോളിനും 8 രൂപ വരെ ഡീസലിനും വില കുറയും.========================

Continue Reading

ജൈവസുരക്ഷയ്ക്ക് ഭീഷണി; ന്യൂസിലാൻഡ് വിമാനത്താവളത്തിൽ ‘ഗോമാതാ’ ഗോമൂത്രം പിടികൂടി നശിപ്പിച്ചു

ക്രൈസ്റ്റ്ചർച്ച്: വിദേശ യാത്രക്കാരനിൽനിന്ന് രണ്ടു കുപ്പി ‘ഗോമാതാ’ ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചതായി ന്യൂസിലാൻഡ് ക്രൈസ്റ്റ്ചർച്ച് വിമാനത്താവളം അധികൃതർ. അന്താരാഷ്ട്ര അതിർത്തികൾ തുറക്കുന്നതിന്റെ ഭാഗമായുള്ള പതിവു സുരക്ഷാ പരിശോധനയിലാണ് ബോട്ടിലുകള്‍ കണ്ടെത്തിയത് എന്നും ഗോമൂത്രം ഗുരുതര അസുഖങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി. പിടിച്ചെടുത്ത രണ്ടു ഗോമൂത്ര ബോട്ടിലുകളുടെ ചിത്രവും പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രാലയം പുറത്തുവിട്ടു.’ക്രൈസ്റ്റ് ചർച്ച് വിമാനത്താവളത്തിലെ പതിവു പരിശോധയ്ക്കിടെ ഈയിടെ രണ്ടു കുപ്പി ഗോമൂത്രം പിടിച്ചെടുത്തു നശിപ്പിച്ചു. ഇത്തരത്തിലുള്ള ഉത്പന്നങ്ങൾ ഗുരുതരമായ അസുഖങ്ങൾക്ക് കാരണമാകുന്നു. കാലിലും […]

Continue Reading

വെണ്ണലയിലെ വിദ്വേഷപ്രസംഗം: പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: എറണാകുളം വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തള്ളി. എരണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പി സി ജോര്‍ജ് ഹരജി നല്‍കും. വെണ്ണലയിലെ ഒരു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണത്തിലാണ് പി.സി ജോർജ് വിദ്വേഷപ്രസംഗം നടത്തിയത്. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്. കേസിൽ അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് പി.സി ജോർജ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി […]

Continue Reading

സംസ്ഥാനത്ത് 21 ട്രെയിനുകള്‍ ഇന്നുമുതല്‍ അടുത്ത ശനി വരെ റദ്ദാക്കി: നിയന്ത്രണം ഇങ്ങനെ

കോട്ടയം ജില്ലയില്‍ ചിങ്ങവനം–ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്ഥാനത്ത് കൂടുതല്‍ ട്രെയിൻ നിയന്ത്രണം. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ ആലപ്പുഴ വഴി തിരിച്ചുവിടും. പുതിയ പാതയിൽ തിങ്കളാഴ്ച സ്പീഡ് ട്രയൽ നടക്കും.പകൽ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിയന്ത്രിച്ചാണ് ചിങ്ങവനം–ഏറ്റുമാനൂർ സെക്‌ഷനിൽ ഇരട്ടപ്പാത നിർമാണ ജോലികൾ പുരോഗമിക്കുന്നത്. പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കൽ സിഗ്നൽ സംവിധാനങ്ങൾ നവീകരിക്കൽ ഉൾപ്പെടെയുള്ള ജോലികളാണ് പുരോഗമിക്കുന്നത്. […]

Continue Reading

തീപിടിച്ച് പച്ചക്കറിവില ; സെഞ്ച്വറി അടിച്ച് തക്കാളി, ബീൻസിനും പയറിനും വഴുതനക്കും ഇരട്ടിയിലേറെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില (vegetable price)കുതിക്കുന്നു. തക്കാളിയ്ക്ക്(tomato) വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ മുപ്പത് രൂപയ്ക്കും നാല്പത് രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് വില പല കടകളിലും നൂറ് രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 […]

Continue Reading

‘താങ്കളാണോ ഈ വീഡിയോയിൽ’ എന്ന മെസ്സേജ് കരുതിയിരിക്കുക; ആ ലിങ്കിൽ ഹാക്കറാണെന്ന് പൊലീസ്

തിരുവനന്തപുരം: ഹാക്കർമാരുടെ പുതിയ കെണിയിൽ അകപ്പെടരുതെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. ഈയിടെയായി കണ്ടുവരുന്ന ഹാക്കർമാരുടെ പുതിയ തട്ടിപ്പ് രീതിയാണ് ചില ലിങ്കുകൾ അയച്ച ശേഷം ലിങ്കിൽ കാണുന്ന വിഡിയോയിൽ നിങ്ങളാണെന്നും അല്ലെങ്കിൽ, കാണാൻ നിങ്ങളെ പോലെയിരിക്കുന്നു എന്നു പറയുകയും, തുടർന്ന് ഈ സന്ദേശം ലഭിക്കുന്ന വ്യക്തി ലിങ്കിൽ കയറുയും ഉടനെ ഇയാൾ ഹാക്ക് ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതിനെതിരെയാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നത്.ഇത്തരം ലിങ്കുകൾ തട്ടിപ്പുകാരുടെ കെണികളാണ്. കാഴ്ചയിൽ ഒറിജിനലിനെ പോലെ തോന്നിക്കുന്ന ഇത്തരം സൈറ്റുകളുടെ ലിങ്കുകൾ എസ്എംഎസ് […]

Continue Reading

വടയ്ക്ക് 350, ഇഡലിക്ക് 125, കാപ്പിക്ക് 300; വിലക്കയറ്റത്തിൽ പൊറുതിമുട്ടി ലങ്ക

കൊളംബോ: തൈരുവട 350, സാമ്പാർ വട 350, ഒനിയൻ റവ ദോശ 750, ഇഡലി രണ്ടെണ്ണം 350, ബട്ടർ നാൻ 200, ചില്ലി പനീർ ഗ്രേവി 1,100, കുപ്പി വെള്ളം 100, ഫിൽറ്റർ കോഫി 300… വില കേട്ട് ഞെട്ടേണ്ട. സാമ്പത്തിക പ്രതിസന്ധി മൂലം വലയുന്ന ശ്രീലങ്കയിലെ ഹോട്ടലുകളിലൊന്നിലെ ഭക്ഷ്യവസ്തുക്കളുടെ വിലയാണിത്. ഇതുമായി ബന്ധപ്പെട്ട് കൊളംബോ രാമകൃഷ്ണ റോഡിലെ ശംഖുമുഖാസ് റെസ്റ്ററന്റിലെ ബിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഏപ്രിൽ 22ലെ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.രാജ്യം കടുത്ത ഭക്ഷ്യപ്രതിസന്ധിയാണ് […]

Continue Reading