news

വ്‌ളോഗർ റിഫയുടെ മരണം: ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും

കോഴിക്കോട്: ദുബൈയിൽ മരിച്ച മലയാളി വ്‌ളോഗർ റിഫയുടെ ഭർത്താവ് മെഹ്‌നാസിനെ ഉടൻ ചോദ്യം ചെയ്യും. അന്വേഷണം ദുബായിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. ദുബൈയില്‍ വെച്ചാണ് റിഫയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നും സംശയിക്കുന്ന തെളിവുകളുണ്ടെന്ന് ആരോപിച്ചാണ് റിഫയുടെ കുടുംബം പരാതി നൽകിയിരുന്നത്. ആ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം.ഇന്നലെ പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്ത റിഫയുടെ അന്തരികാവയവങ്ങളുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ട് ദിവസത്തിനകം ഫോറൻസിക് വിഭാഗത്തിന് കൈമാറും. റിഫയുടെ കഴുത്തിൽ കണ്ടെത്തിയ അടയാളം […]

Continue Reading

മോദിയെ പ്രശംസിച്ചു; രാജിക്ക് പിന്നാലെ മുൻ കോൺഗ്രസ് മന്ത്രി ബിജെപിയിൽ

ബെംഗളൂരു • കോൺഗ്രസിൽനിന്നു രാജിവച്ച മുതിർന്ന നേതാവ് മണിക്കൂറുകൾക്കകം ബിജെപിയിൽ ചേർന്നു. കർണാടകയിലെ മുൻ മന്ത്രി പ്രമോദ് മധ്വരാജാണ്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്തത്. കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനു രാജിക്കത്തു കൈമാറിയതിനു പിന്നാലെയായിരുന്നു പ്രമോദിന്റെ നീക്കം.‘കെപിസിസി വൈസ് പ്രസിഡന്റ് പദവി സ്വീകരിക്കേണ്ടെന്നാണ് എന്റെ തീരുമാനം. കഴിഞ്ഞ മൂന്നു വർഷമായി ഉഡുപ്പി ജില്ലാ കോൺഗ്രസിൽനിന്നും മോശമായ അനുഭവമാണ് ഉണ്ടായത്. ഇത് എന്നെ രാഷ്ട്രീയമായി ശ്വാസംമുട്ടിക്കുന്നു. പരാതിയിന്മേൽ ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാണു മനസ്സിലായത്. ഇക്കാരണങ്ങളാൽ കോൺഗ്രസ് […]

Continue Reading

താജ്മഹലുണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചെന്ന്; പരിശോധിക്കാൻ കോടതിയിൽ ഹരജി

ലഖ്നോ: താജ്മഹലുണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണോ എന്നത് പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നോ ബഞ്ചിൽ ഹരജി സമർപ്പിച്ചു. ബി.ജെ.പി അയോധ്യ യൂനിറ്റിന്റെ മീഡിയ ചുമതല വഹിക്കുന്നു ഡോ. രജനീഷ് സിങാണ് ഹരജി സമർപ്പിച്ചത്. മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ കാലത്ത് താജ്മഹലിനുള്ളിൽ ഒളിപ്പിച്ചുവെച്ച വിഗ്രഹങ്ങളും ലിഖിതങ്ങളും കണ്ടെടുത്ത് ചരിത്ര സത്യങ്ങൾ വെളിപ്പെടുത്താന്‍ അന്വേഷണസമിതിയെ രൂപവത്കരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.തേജോ മഹാലയ എന്നറിയപ്പെടുന്ന ഒരു പഴയ ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹരജിക്കാരനുവേണ്ടി ഹാജരാകുന്ന അഭിഭാഷകനായ […]

Continue Reading

കേരളത്തിൽ ആദ്യം മരുഭൂമിയാകുക ഈ ജില്ല; കാരണങ്ങൾ കണ്ടുതുടങ്ങി; ആശങ്ക

കൽപറ്റ : കേരളത്തിൽ ഏതെങ്കിലും ഒരു ജില്ല പൂർണമായും മരുഭൂമി ആയി മാറുമെങ്കിൽ അത് ആദ്യം നടക്കുക വയനാട്ടിലായിരിക്കും! ആസന്നമായ മരുഭൂവൽക്കരണം തടയാനുള്ള മൃതസജ്ഞീവനിയാണു കബനി നദിയിലൂടെയൊഴുകുന്നത്. വയനാടൻ ജനതയുടെ ഭാവി തന്നെ കബനി സംരക്ഷണവുമായി ബന്ധപ്പെട്ടാണിരിക്കുന്നതും. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന രണ്ടാമത്തെ പ്രദേശമായിരുന്നു വയനാട്ടിലെ ലക്കിടി. എന്നാൽ, ലക്കിടിയിലും വർഷത്തിൽ മിക്ക ദിവസവും മഴ കിട്ടിയിരുന്ന സൂചിപ്പാറ, വടുവൻചാൽ, മേപ്പാടി തുടങ്ങിയ സ്ഥലങ്ങളിലും അടുത്തകാലത്തായി മഴക്കുറവ് അനുഭവപ്പെടുന്നു. പ്രളയകാലം മാറ്റിനിർത്തിയാൽ 2017 വരെ […]

Continue Reading

ഷവര്‍മയില്‍ ഷിഗെല്ലയും ഇ കോളി ബാക്ടീരിയയും; പരിശോധനാ ഫലം പുറത്ത്

കാസര്‍കോട്ടെ ഷവര്‍മയില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. പരിശോധിച്ച രണ്ട് ഷവര്‍മ സാംപിളുകളിലും ഷിഗെല്ലയും ഇ കോളി ബാക്ടീരിയയും. കുരുമുളകുപൊടിയില്‍ സാല്‍മൊണെല്ല ബാക്ടിരീയ കണ്ടെത്തി. 11 സാംപിളുകളാണ് കോഴിക്കോട്ടെ റീജിയണല്‍ അനലറ്റിക്കല്‍ ലാബില്‍ പരിശോധിച്ചത്. അതേസമയം, സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന തുടരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്റ്റാർ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കിലോക്കണക്കിന്പഴകിയതും ഗുണനിലവാരമില്ലാത്തതുമായ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു. ഇടുക്കിയില്‍ പത്ത് ഹോട്ടലുകള്‍ പൂട്ടിച്ചു. വിവിധ ജില്ലകളിലായി നൂറോളം ഹോട്ടലുകള്‍്ക്ക് നോട്ടീസ് നല്കി.

Continue Reading

റിഫ മെഹ്നുവിന്റെ മരണം കൊലപാതകമെന്ന് സംശയം; കഴുത്തിൽ ആഴത്തിലുള്ള അടയാളം കണ്ടെത്തി

കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ ദുബൈയിൽ മരിച്ച മലയാളി വ്ളോഗർ റിഫ മെഹ്‍നുവിന്‍റെ (Vlogger Rifa Mehnu) പോസ്റ്റ്മോർട്ടം പൂർത്തിയായി. മരണത്തിലെ ദുരൂഹത നീക്കണമെന്ന മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയക്കും. റിഫക്ക് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്ന് മാതാപിതാക്കൾ പ്രതികരിച്ചു.വിദേശത്ത് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ വ്ളോഗർ റിഫയുടെ മരണകാരണം കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിയെത്തുടർന്നുളള അന്വേഷണമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ശ്വാസം മുട്ടിച്ചാണോ അതോ  വിഷപദാർത്ഥങ്ങൾ ഉളളിൽ ചെന്നാണോ […]

Continue Reading

തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയതിലൂടെ ഉണ്ടായത് വന്‍ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്(വീഡിയോ )

അബുദാബി: തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയത് കാരണമുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. പൊതുജനങ്ങള്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്. നിരവധി ലേനുകളുള്ള ഹൈവേയിലൂടെ പോകുന്ന വാഹനത്തിന് ചില തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റോഡിന്റെ മദ്ധ്യഭാഗത്തായി നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. വാഹനം നിര്‍ത്തുമ്പോള്‍ തന്നെ ഡ്രൈവര്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്‍തിരുന്നു. തൊട്ടുപിന്നാലെയെത്തിയ ഏതാനും വാഹനങ്ങള്‍ അപകടമുണ്ടാക്കാതെ വശങ്ങളിലൂടെ മുന്നോട്ട് നീങ്ങി. എന്നാല്‍ അല്‍പസമയത്തിന് ശേഷം […]

Continue Reading

ദുബായ് വിമാനത്താവളം അടയ്ക്കുന്നു; ആയിരത്തോളം സർവീസുകളിൽ മാറ്റം

ദുബായ് : റൺവേ നവീകരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) തിങ്കൾ മുതൽ 45 ദിവസം ഭാഗികമായി അടയ്ക്കുമ്പോൾ സർവീസ് പുനഃക്രമീകരണം സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർ ഉറപ്പുവരുത്തണമെന്ന് അധികൃതർ. പല സർവീസുകളും ജബൽഅലി അൽ മക്തൂം വിമാനത്താവളത്തിലേക്ക് (ദുബായ് വേൾഡ് സെൻട്രൽ-ഡിഡബ്ല്യുസി) മാറും. ഏതാനും സർവീസുകൾ ഷാർജയിലേക്കും മാറുന്നുണ്ട്. ആഴ്ചയിൽ ആയിരത്തോളം വിമാനങ്ങൾ അൽ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിടുമെന്നതിനാൽ പുറപ്പെടുംമുൻപ് യാത്രക്കാർ വിമാനത്താവളം, ടെർമിനൽ എന്നിവ ഏതാണെന്ന് അതത് വിമാന കമ്പനികളുടെ ഓഫിസുകളിൽ വിളിച്ച് ഉറപ്പുവരുത്തണം. എമിറേറ്റ്സ് […]

Continue Reading

പിതാവ് ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നീതി തേടി മകള്‍

പട്‌ന: മകളെ ബലാത്സംഗം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനു പിന്നാലെ ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അന്‍പതു വയസുകാരന്‍ അറസ്റ്റില്‍. സമസ്തിപൂരിലെ റൊസേരയില്‍ അധ്യാപകനായ വ്യക്തിയാണ് മകളെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായത്. ഇയാളുടെ 18 വയസുകാരിയായ മകളാണ് ബലാത്സംഗത്തിനും വധഭീഷണി മുഴക്കിയതിനും പരാതി നല്‍കിയത്. പിതാവിന്റെ ക്രൂരത പുറംലോകത്തെ അറിയിക്കാന്‍ ബലാത്സംഗം ചെയ്യുന്ന വീഡിയോ മകള്‍ തന്നെ രഹസ്യക്യാമറയില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തുവെന്ന് രൊസേര സബ് ഡിവിഷന്‍ ഡി.എസ്.പി. […]

Continue Reading

‘സൗദിയിലെ ഹജ്ജിന് പ്രധാനമന്ത്രി യുഎഇ ഷെയ്ഖിനെ വിളിക്കുന്നതെന്തിന്?’; അബ്ദുള്ളക്കുട്ടിയുടെ ‘ഹലാല്‍ ഹജ്’ പ്രസംഗത്തിന് ട്രോള്‍

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണം കൂട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടല്‍ സഹായിച്ചുവെന്ന പ്രസ്താവനയ്ക്ക് പിന്നാലെ എ പി അബ്ദുള്ളകുട്ടിക്കെതിരെ ട്രോള്‍. പ്രസംഗത്തിനിടെയുണ്ടായ വസ്തുത പിശകാണ് ദേശീയ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എ പി അബ്ദുള്ളക്കുട്ടിക്ക് വിനയായത്.രാജ്യത്തെ ഹജ്ജ് അപേക്ഷകള്‍ കൂടിയതോടെ നരേന്ദ്രമോദി യുഎഇ ഷേയ്ക്കിനെ വിളിച്ച് കൂടുതല്‍ അപേക്ഷകള്‍ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടു. ഇത് പ്രകാരം പത്തായിരം അധിക സീറ്റുകള്‍ ഇന്ത്യയ്ക്ക് ലഭിച്ചുവെന്നായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം. പ്രസംഗം വൈറലായതോടെ തെറ്റ് ചുണ്ടികാട്ടി […]

Continue Reading