സുബഹി നമസ്‌കാരത്തിനിടെ ഇരച്ചുകയറി; വിശ്വാസികൾക്കുനേരെ തുരുതുരാ വെടിയുതിർത്തു, പള്ളി കുരുതിക്കളമാക്കി- അൽഅഖ്‌സ പള്ളിയിലെ ഇസ്രായേൽ നരനായാട്ട്( വീഡിയോ കാണാം )
ജറൂസലേം: അൽഅഖ്‌സ പള്ളിയിലേക്ക് സുബഹി നമസ്‌കാരത്തിനിടെ(പ്രഭാത നമസ്‌കാരം) ഇരച്ചുകയറി ഇസ്രായേൽ സൈന്യം നടത്തിയ നരനായാട്ടിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. പള്ളിയിൽ നമസ്‌കരിക്കാനെത്തിയ വിശ്വാസികൾക്കുനേരെ ഒരു പ്രകോപനവുമില്ലാതെയാണ് ഇസ്രായേൽ സൈന്യം അഴിഞ്ഞാടിയത്. പള്ളിയിലേക്ക് ഇരച്ചുകയറിയ സംഘം തലങ്ങും വിലങ്ങും വിശ്വാസികൾക്കുനേരെ ഗ്രനേഡ് പ്രയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്ന വിഡിയോകളിൽ വ്യക്തമാകുന്നത്.പുലർച്ചെ അഞ്ചരയോടെ പ്രഭാത നമസ്‌കാരം പൂർത്തിയാകുന്നതേയുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഇസ്രായേൽ സൈന്യം അൽഅഖ്‌സ പള്ളിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ ഇരച്ചുകയറിയതെന്ന് ‘മിഡിലീസ്റ്റ് ഐ’ റിപ്പോർട്ട് ചെയ്യുന്നു. ആരും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ച പോലെ […]
Continue Reading