കുടുംബത്തിലെ മൂന്നു പേരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
എറണാകുളം: പാലാരിവട്ടം വെണ്ണലയില്‍ കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ മൂന്നു പേരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമ്മയായ ഗിരിജ (68), മകൾ രജിത (35), മകളുടെ ഭർത്താവ് പ്രശാന്ത് (38) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളായ രജിതയെ വിഷം കഴിച്ച നിലയിലും ഭര്‍ത്താവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രജിതയുടെ പന്ത്രണ്ടും അഞ്ചും വയസ്സുള്ള കുട്ടികൾ രാവിലെ അടുത്ത വീട്ടിലേക്ക് ഫോണിലൂടെ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്. വീട്ടില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. […]
Continue Reading