news

മാലിക് ദീനാർ സ്ഥാപനങ്ങൾ സിൽവർലൈൻ രൂപരേഖയിൽ; വലിയ ജുമുഅത്ത് പള്ളി യോഗം നാലിന്

കാസർകോട്: നൂറ്റാണ്ടുകളുടെ ചരിത്രമുള്ള പ്രസിദ്ധമായ മാലിക് ദീനാർ പള്ളിസ്ഥാപനങ്ങൾ സിൽവർലൈൽ രൂപരേഖയിൽ. മാലിക് ദീനാർ യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും ഒരു മഹല്ല് മുഴുവനുമടങ്ങുന്ന സ്ഥലവും ഖബർസ്ഥാനുമടക്കം സിൽവർ റെയിൽ അലൈൻമെന്‍റിൽ വന്നതോടെ ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കാൻ വലിയ ജുമുഅത്ത് പള്ളി യോഗം തിങ്കളാഴ്ച ചേരും. പള്ളിയും യതീംഖാനയും ഖബർസ്ഥാനും മഹല്ലും മഹല്ലുകളിലെ വീടും മറ്റു ആരാധനാലയങ്ങളും ഒഴിവാക്കണമെന്നാണ് പള്ളിക്കമ്മിറ്റിയുടെ ആവശ്യം. ഇവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നതുസംബന്ധിച്ച് അന്തിമരൂപം നൽകാനാണ് മാലിക് ദീനാർ പള്ളി കൗൺസിൽ അംഗങ്ങളുടെയും ദഖീറത്ത് […]

Continue Reading

രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം; കര്‍ഫ്യൂ പ്രഖ്യാപിച്ച് സര്‍ക്കാര്‍, ഇന്റര്‍നെറ്റും വിച്ഛേദിച്ചു( വീഡിയോ കാണാം )

ജയ്പൂര്‍: രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയ സംഘര്‍ഷം. ഹിന്ദു കലണ്ടര്‍ പ്രകാരമുള്ള ആദ്യദിനമായ നവ സംവത്സറില്‍ മുസ്‌ലിം ആധിപത്യപ്രദേശത്തു കൂടി പോയ ബൈക്ക് റാലിയിലാണ് സംഘര്‍ഷമുണ്ടായിത്. സംഘര്‍ഷത്തിനിടയില്‍ നിരവധി വാഹനങ്ങള്‍ക്കും കടകള്‍ക്കും തീയിട്ടു. സ്ഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു.42 പേര്‍ക്ക് പരിക്കേറ്റുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂരിഭാഗം പേര്‍ക്കും നിസാര പരിക്കുകളാണ് ഉള്ളത്. ഇവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. 10 പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. നില ഗുരുതരമായ ഒരാളെ ജയ്പൂരിലെ എസ്.എം.എസ് […]

Continue Reading

പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് രാജ് താക്കറെ; ‘ഇല്ലെങ്കില്‍ പുറത്ത് ഹനുമാന്‍ ചാലിസ പാടും’

മുംബൈ: മഹാരാഷ്ട്രയിലെ പള്ളികളില്‍ നിന്നും ഉച്ചഭാഷിണി നീക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെ. നടപടിയുണ്ടായില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വെക്കുമെന്നും രാജ് താക്കറ ഭീഷണി ഉയര്‍ത്തി. മുംബൈ ശിവാജി പാര്‍ക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. ‘ഇത്രയും ഉയര്‍ന്ന ശബ്ദത്തില്‍ എന്തിനാണ് പള്ളികളില്‍ ഉച്ചഭാഷിണിസ്ഥാപിക്കുന്നത്. ഇത് നിര്‍ത്തിയില്ലെങ്കില്‍ പള്ളിക്ക് പുറത്ത് ഉച്ചഭാഷിണി സ്ഥാപിച്ച് ഹനുമാന്‍ ചാലിസ വെക്കും.’ രാജ് താക്കറെ […]

Continue Reading

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ റമദാൻ വ്രതാരംഭം

കോഴിക്കോട്: കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. ഇന്ന് മാസപ്പിറവി ദർശിച്ചതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. മലപ്പുറം പരപ്പനങ്ങാടിയില്‍ മാസപ്പറവി ദൃശ്യമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

റേഷൻ മണ്ണെണ്ണയ്ക്കും വില കൂടുന്നു; ലിറ്ററിന് 22 രൂപ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണയ്ക്കും (Kerosene)  വില കൂടുന്നു. ലിറ്ററിന് 22 രൂപ വർദ്ധിപ്പിക്കാനാണ് തീരുമാനം. 59 രൂപ ലിറ്ററിനുണ്ടായിരുന്ന മണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപയാകും റേഷൻ കടയിലെ വില. ഈ മാസം മുതൽ മണ്ണെണ്ണ ലിറ്ററിന് 80 രൂപ ആയിരിക്കുമെന്ന് മൊത്ത വിതരണക്കാർക്ക് വിവരം ലഭിച്ചു. എന്നാൽ, ഇത്രയും ഉയർന്ന വിലയ്ക്ക് മണ്ണെണ്ണ എടുക്കാനാവില്ലെന്ന നിലപാടിലാണ് മൊത്ത വിതരണക്കാർ. 

Continue Reading

കെസ്‌വ ക്രിക്കറ്റ് ലീഗ്: ബത്ഹ സ്‌ട്രൈക്കേഴ്‌സ് ജേതാക്കൾ

റിയാദ്: കാസർകോട് പ്രവാസി കൂട്ടായ്മയായ കെസ്‌വ സംഘടിപ്പിച്ച കെസ്‌വ ക്രിക്കറ്റ് ലീഗ് 2022 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ബോംബെ ഈഗിൾസിനെ പരാജയപ്പെടുത്തി ബത്ഹ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ടൂർണമെന്റിൽ എട്ട് ടീമുകൾ മാറ്റുരച്ചു. യൂണിവേഴ്സൽ ഗ്രൂപ്പ് എം.ഡി. ലത്തീഫ് യൂണിവേഴ്സൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കെസ്‌വ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മീത്തൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായി. ഫെയർ പ്ലേ അവാർഡിന് മലാസ് റോയൽസ് അർഹരായി. ഫൈനലിലെ […]

Continue Reading

കുമ്പളയിൽ UDF രാഷ്ട്രീയ വിശിദികരണം യോഗം സംഘടിപ്പിച്ചു

കുമ്പള: സിപിഎം ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെതിരെ യുഡിഎഫ് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിച്ചു. യുഡിഎഫ് ചെയർമാൻ അഡ്വ: സക്കീർ അഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അസീസ് മേരിക്ക ഉദ്ഘാടനം ചെയ്തു. അൻസർ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് പ്രഭു,മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ്, കർളെ, ഹാദി തങ്ങൾ മൊഗ്രാൽ, ,ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ് നാസർ മൊഗ്രാൽ, എ കെ ആരിഫ്, യൂസുഫ് ഉളുവാർ,ആസിസ് കളത്തൂർ, റഹ്മാൻ ആരിക്കാടി, കെ എം […]

Continue Reading

ഉപ്പള പെരിങ്കടിയിൽ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ഉപ്പള: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെരിങ്കടിയിലെ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍ (35) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഉമ്മ സമീപത്തെ തറവാട് വീട്ടിലേക്ക് പോയിരുന്നു. അതിനിടെ ഉമ്മ പല തവണ ജലീലിന്റെ ഫോണിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേ തുടര്‍ന്ന് ഉമ്മ രാത്രി ഒമ്പതര മണിയോടെ വീട്ടിലെത്തിയപ്പോള്‍ അകത്ത് ഫാനില്‍ ജലീലിനെ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. ഇരു കാലുകളും തറയില്‍ മുട്ടിയ […]

Continue Reading

പാചകവാതകമില്ല,മരുന്നില്ല,ഭക്ഷണമില്ല; ഗതികെട്ട് ശ്രീലങ്കയിലെ ജനങ്ങള്‍

ശ്രീലങ്ക: സാമ്പത്തിക പ്രതിസന്ധിയില്‍ ഒരു രാജ്യം ഒന്നാകെ കടപുഴകി വീണുകൊണ്ടിരിക്കുകയാണ്. 1948ല്‍ സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക അരക്ഷിതാവസ്ഥയിലൂടെയാണ് ശ്രീലങ്ക കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അവശ്യസാധനങ്ങളുടെ അഭാവം ജനങ്ങളെ വലച്ചുകൊണ്ടിരിക്കുകയാണ്. ”രാജ്യത്ത് എവിടെയും പെട്രോള്‍ ലഭ്യമല്ല, മണ്ണെണ്ണയില്ല, പാചകവാതകമില്ല, മരുന്നുകള്‍ കിട്ടാനില്ല.എനിക്ക് 69 വയസുണ്ട്, പക്ഷേ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവമുണ്ടാകുന്നത്” കൊളംബോക്കാരനായ തോമസ് ഇന്ത്യാ ടുഡേയോടു പറഞ്ഞു. ” ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് ശമ്പളമില്ല, കയ്യില്‍ പണമില്ല. പണമുണ്ടെങ്കിലും അവശ്യസാധനങ്ങളില്ല. […]

Continue Reading

ഗതാഗത കുരുക്കിൽ സൈറൺ മുഴക്കി ആംബുലൻസ്, വഴിയൊരുക്കി ഉദ്യോഗസ്ഥർ; ഒടുവിൽ പൊളിഞ്ഞത് പച്ചക്കറിയുമായി വീട്ടിലേക്ക് പാഞ്ഞ ഡ്രൈവറുടെ അതിബുദ്ധി

കാക്കനാട്: മടക്കയാത്രയിൽ പച്ചക്കറി വാങ്ങി വീട്ടിലേക്ക് തിരിച്ച ആംബുലൻസ് ഡഡ്രൈവർ ഗതാഗത കുരുക്ക് മറികടക്കാനായി കാണിച്ച അതിബുദ്ധി ഒടുവിൽ ലൈസൻസ് നഷ്ടമാവാൻ കാരണമായി. സൈറൺ മുഴക്കി ഗതാഗത കുരുക്ക് മറികടക്കാൻ ശ്രമിച്ച ഡ്രൈവറെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ എംസി റോഡിൽ കാലടി മറ്റൂർ കവലയിലാണ് നാടകം പൊളിഞ്ഞത്. നിയമവിരുദ്ധമായി സൈറൺ മുഴക്കി ആംബുലൻസ് ഓടിച്ചതിന് ഡ്രൈവർ തൊടുപുഴ സ്വദേശി യേശുദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് അധികൃതർ പറഞ്ഞു.തൊടുപുഴയിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് […]

Continue Reading