news

ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ കമ്പനിയായ വേഫെററിനും വിലക്കേര്‍പ്പെടുത്തി ഫിയോക്

തിരുവനന്തപുരം: ദുല്‍ഖര്‍ സല്‍മാനും നിര്‍മാണ കമ്പനിയായ വേഫെററിനും വിലക്കേര്‍പ്പെടുത്തിയതായി തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്. ധാരണകളും വ്യവസ്ഥകളും ലംഘിച്ച് ദുല്‍ഖറിന്റെ പുതിയ ചിത്രം സല്യൂട്ട് ഒ.ടി.ടിക്ക് നല്‍കിയതിനാണ് നടപടി. ജനുവരി 14ന് സല്യൂട്ട് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നായിരുന്നു എഗ്രിമെന്റുണ്ടായിരുന്നത്. എന്നാല്‍ ഈ ധാരണ ലംഘിച്ചാണ് സിനിമ ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നതെന്ന് ഫിയോക് ആരോപിച്ചു.ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് പറഞ്ഞതിന് പിന്നാലെ പോസ്റ്ററുകള്‍ ഉള്‍പ്പടെ തയ്യാറാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് സിനിമ ഒ.ടി.ടിയിലേക്ക് നല്‍കിയതെന്നാണ്‌ ഫിയോക് അംഗങ്ങള്‍ പറയുന്നത്.ബോബി […]

Continue Reading

മീഡിയവൺ സംപ്രേഷണം തുടരാം; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന് സുപ്രിംകോടതി സ്റ്റേ

ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി ശരിവച്ച ഹൈക്കോടതി വിധിക്ക് സുപ്രിംകോടതിയുടെ സ്‌റ്റേ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് വിധി. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് […]

Continue Reading

ദേശീയവേദിയുടെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കിയ മംഗലാപുരം സ്വദേശി വീൽചെയറുമായി എത്തി

മൊഗ്രാൽ: ജീവകാരുണ്യ രംഗത്ത് മാതൃകാപരമായ സേവനങ്ങളർപ്പിച്ച് മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിക്ക് സംസ്ഥാനാതിർത്തി കടന്ന് അംഗീകാരമെത്തിയത് ശ്രദ്ധേയമായി. ദേശീയവേദിയുടെ ഈ മേഖലയിലെ പ്രവർത്തനങ്ങൾ സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കിയാണ് മംഗലാപുരം സ്വദേശി ജാവിദ് മുഹമ്മദ്‌ വീൽ ചെയറുമായി എത്തിയത്. ദേശീയവേദിക്ക് വീൽചെയർ സമ്മാനിക്കുന്നതോടെ, വീടുകളിൽ നടക്കാനാവാതെ ദുരിതം പേറുന്ന രോഗികൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ദേശീയവേദി വൈസ് പ്രസിഡന്റ്‌ റിയാസ് മൊഗ്രാലിന് വീൽചെയർ കൈമാറിക്കൊണ്ട് മംഗലാപുരത്തെ പ്രമുഖ വ്യവസായി കൂടിയായ ജാവിദ് മുഹമ്മദ്‌ പറഞ്ഞു. തന്റെ പിതാവിന്റെ നാമഥെയത്തിലാണ് […]

Continue Reading

ദേശീയ കാർറാലി ചാമ്പ്യൻഷിപ്പ് : മൂസാ ഷരീഫ് – ഗിൽ സഖ്യത്തിന് രണ്ടാം റൗണ്ടിൽ മിന്നുംജയം

കാസറഗോഡ്: ബംഗ്‌ളൂറുവിൽ നടന്ന  2021-ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ്-ഗൗരവ് ഗിൽ സഖ്യത്തിന് തകർപ്പൻ ജയം. പരുപരുക്കൻ പാതയിലൂടെയടക്കമുള്ള 120 കിലോ മീറ്റർ ദൈർഘ്യവും 8 സ്പെഷ്യൽ സ്റ്റേജുകളുമടങ്ങിയതായിരുന്നു രണ്ടാം റൗണ്ട്. ഇത് 1 മണിക്കൂർ 38 മിനുട്ടും 37  സെക്കന്റും കൊണ്ട് പൂർത്തീകരിച്ചാണ് മൂസാ ഷരീഫ് സഖ്യം വിജയം നേടിയത്. എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ  ഇന്ത്യയിലെ തന്നെ നമ്പർ വൺ ജോടിയായ മൂസാ ഷരീഫ് – ഗൗരവ് […]

Continue Reading

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ സ്വകാര്യ ബസ് സമരം. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ അറിയിച്ചു. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ് തീരുമാനം. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങളില്‍ പരിഹാരമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് നീക്കം. ഗതാഗതമന്ത്രി പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിട്ട് നാലു മാസം കഴിഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം. സ്വകാര്യ ബസുകളോട് സർക്കാര്‍ വിവേചനം കാട്ടുന്നു. വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയുമുണ്ടായില്ല. […]

Continue Reading

ഹിജാബ് അനിവാര്യമല്ലെന്ന് കർണാടക ഹൈക്കോടതി

കർണാടകയിലെ ഹിജാബ് വിവാദത്തിൽ ശ്രദ്ധേയ വിധിയുമായി കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല വിധി തന്നെ ആവർത്തിക്കുകയാണ് കോടതി ചെയ്തത്. യൂണിഫോം ധരിക്കുന്ന ഇടങ്ങളിൽ ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞാൽ, അവ ധരിക്കരുതെന്നായിരുന്നു ഇടക്കാല വിധി. ഇതിൻ്റെ ആവർത്തനവും കൂട്ടിച്ചേർക്കലുമാണ് ഇന്നത്തെ വിധി.ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിൽ അവിഭാജ്യ ഘടകമല്ലെന്ന് കോടതി പറഞ്ഞു. ഹിജാബ് ധരിക്കുന്നത് മൗലികാവകാശങ്ങളുടെ ഗണത്തിൽ പെടില്ല. അതുകൊണ്ട് തന്നെ യൂണിഫോമിൻ്റെ ഭാഗമായി ഹിജാബ് ധരിക്കരുതെന്നാവശ്യപ്പെടുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ല എന്ന് കോടതി നിരീക്ഷിച്ചു. […]

Continue Reading

‘മഥുര പള്ളി പൊളിച്ച് ശ്രീകൃഷ്ണ ക്ഷേത്രം പണിയണം’; ഹരജി വീണ്ടും പരിഗണിക്കാൻ കോടതി

മഥുരയിലെ ശാഹി ഈദ്ഗാഹ് പള്ളി തകർത്ത് ഈ ഭൂമി ക്ഷേത്രത്തിന് നൽകണമെന്ന ഹരജി പുനഃസ്ഥാപിച്ച് അഹലബാദ് ഹൈക്കോടതി. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നിർമിച്ചിരിക്കുന്നതെന്ന് ആരോപിച്ചുള്ള പഴയ ഹരജിയാണ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി ബെഞ്ച് തീരുമാനിച്ചത്. ശാഹി മസ്ജിദ് പൊളിച്ച് ഈ ഭൂമി ഹിന്ദുക്കൾക്ക് കൈമാറണമെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. അഭിഷാകനില്ലാതെ നേരിട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചതെന്ന് കാണിച്ച് കഴിഞ്ഞ ജനുവരി 19ന് ഹരജി കോടതി തള്ളിയിരുന്നു. 1669ൽ ശ്രീകൃഷ്ണ ക്ഷേത്രം തകർത്ത് മുഗൾ രാജാവ് ഔറംഗസീബാണ് ശാഹി മസ്ജിദ് […]

Continue Reading

ഹിജാബ് വിവാദം: വിധി ഇന്ന്; ബെംഗളുരുവില്‍ ഒരാഴ്ച നിരോധനാജ്ഞ

കർണാടകയിലെ സർക്കാർ കോളജുകളിലുള്ള ഹിജാബ് നിരോധനത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് നിരോധനത്തിനെതിരായ വിവിധ ഹർജികളിൽ രാവിലെ 10.30 നാണ് കർണാടക ഹൈക്കോടതി വിശാല ബെഞ്ച് വിധി പറയുക. വിധിപ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരമായ ബെംഗളുരുവില്‍ ഒരാഴ്ച്ചത്തേക്ക് പ്രകടനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ക്രമസമാധാനം നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇതെന്നാണ് സര്‍ക്കാര്‍ വാദം. വിധി വരുന്ന പശ്ചാത്തലത്തിൽ ബെംഗളുരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ.ആഹ്ലാദപ്രകടനങ്ങൾ, […]

Continue Reading

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ… അസമിലെ ബിസ്വാനാഥിലാണ് സംഭവം. ( വീഡിയോ കാണാം ))

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ… അസമിലെ ബിസ്വാനാഥിലാണ് സംഭവം. ( വീഡിയോ കാണാം ))

Continue Reading

കുഞ്ഞാലിക്കുട്ടിയുടെ പഴയ പോസ്റ്റിന് താഴെ സംഘികളുടെ വ്യാജ പ്രചരണം; ‘അഫ്ഘാനില്‍ കൊല്ലപ്പെട്ട തീവ്രവാദി ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദ്’

മലപ്പുറം: ‘അഫ്ഗാനില്‍ കൊല്ലപ്പെട്ട ഐ.എസ് അംഗം നജീബ്, മലപ്പുറം പൊന്മള സ്വദേശിയെന്ന് സംശയം’ എന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ കൊല്ലപ്പെട്ടയാള്‍ എ.ബി.വി.പി ആക്രമണത്തിന് ശേഷം കാണാതായ ദല്‍ഹിയിലെ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദാണെന്ന് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും തുടരുന്ന നിസ്സംഗത പ്രതിഷേധാര്‍ഹമാണെന്ന് പറഞ്ഞ് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി 2020 ഒക്ടോബറില്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് […]

Continue Reading