സംസ്ഥാന ബജറ്റ്- ജീവനക്കാരെ പാടെ അവഗണിച്ചു : എസ്.ഇ.യു
കാസറഗോഡ് : രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോഴും കുടിശ്ശികയായ മൂന്ന് ഗഡു ക്ഷാമബത്ത പ്രഖ്യാപിക്കാതിരിക്കുകയും, പതിറ്റാണ്ടുകളായി ജീവനക്കാർക്ക് കിട്ടി കൊണ്ടിരിക്കുന്ന ലീവ് സറണ്ടർ നിഷേധിക്കുകയും, പങ്കാളിത്ത പെൻഷൻ വിഷയത്തിൽ മൗനം അവലംബിക്കുകയും ചെയ്ത ബജറ്റ് വഞ്ചനാപരമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ [എസ്.ഇ.യു.] ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാതെയും, ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലേക്കും, മുടങ്ങിക്കിടക്കുന്ന ഭവന നിർമ്മാണ പദ്ധതിയിലേക്കും ബജറ്റ് വിഹിതം നീക്കിവെക്കാതിരിക്കുകയും ചെയ്തതിലൂടെ, തുടർച്ചയായി ജീവനക്കാരോട് സർക്കാർ […]
Continue Reading