ടി എ ഇബ്രാഹിം അനുസ്മരണം ഇന്ന് :സയ്യിദ് ഹാദി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തും.
മൊഗ്രാൽ: കഴിഞ്ഞ ആഴ്ച മരണപെട്ട മൊഗ്രാൽ മീലാദ് ട്രസ്റ്റ് സീനിയർ അംഗം ടി എ ഇബ്രാഹിം എന്ന ഉമ്പായിച്ചയുടെ അനുസ്മരണ യോഗം ഇന്ന് രാത്രി 8 മണിക്ക് മീലാദ് നഗറിലെ റൈഴാസ് അപ്പാർട്ട്മെൻറ്ൽ വെച്ച് ചേരും. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ജനപ്രതിനിധികൾ, മീലാദ് ട്രസ്റ്റ് ഗൾഫ് പ്രതിനിധികൾ സംബന്ധിക്കുമെന്നും, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
Continue Reading