ഷിഹാബ് ചോറ്റൂരിന് ട്രാൻസിറ്റ് വിസ വേണം, പാക് സുപ്രിംകോടതിയിൽ ഹരജി; ഹരജിയെ കുറിച്ച് അറിയില്ലെന്ന് ഷിഹാബ്
ലാഹോർ: കേരളത്തിൽനിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ഷിഹാബ് ചോറ്റൂരിന് വിസ നിഷേധിച്ച നടപടിക്കെതിരേ പാകിസ്താനി പൗരൻ പാക് സുപ്രിംകോടതിയെ സമീപിച്ചു. ലാഹോർ സ്വദേശിയായ സർവർ താജ് എന്നയാളാണ് ഹരജിക്കാരൻ. ഷിഹാബ് ചോറ്റൂരിന് കാൽനടയായി അതിർത്തികടക്കാൻ ട്രാൻസിറ്റ് വിസ അനുവദിക്കണമെന്നാണ് ആവശ്യം. വിസ നിഷേധിച്ച ലാഹോർ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്താണ് ഹരജി നൽകിയത്. സിഖ് മതസ്ഥാപകൻ ബാബാ ഗുരു നാനാക് ദേവിന്റെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനുൾപ്പെടെ നൂറുകണക്കിന് ഇന്ത്യക്കാർക്ക് പാകിസ്താൻ മുമ്പ് വിസ അനുവദിച്ചിട്ടുണ്ടെന്നും അതുപോലെ ഷിഹാബിനും നൽകണമെന്നുമാണ് ഹരജിയിലെ […]
Continue Reading