news

യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

യു.എ.ഇയിൽ ഇന്ന് കനത്ത മൂടൽമഞ്ഞിന് സാധ്യത. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷിതമായി വാഹനമോടിക്കാനുള്ള ജാഗ്രതാ നിർദ്ദേശം നൽകി. ഇന്നലെ രാത്രി തന്നെ രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മൂടൽമഞ്ഞിൽ ദൂരക്കാഴ്ച കുറയുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ താമസക്കാർക്ക് മുന്നറിയിപ്പ് സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Continue Reading

യു. പ്രതിഭ, സി.കെ ആശ, കെ.കെ രമ…സ്പീക്കർ പാനലിൽ മുഴുവൻ വനിതകൾ; കേരള നിയമസഭാ ചരിത്രത്തിലാദ്യം

തിരുവനന്തപുരം: കേരള നിയമസഭയിൽ ചരിത്ര തീരുമാനവുമായി സ്പീക്കർ എ.എൻ ഷംസീർ. നിയമസഭ നിയന്ത്രിക്കാനുള്ള പാനൽ ചെയർമാൻമാരുടെ പട്ടികയിൽ വനിതകളെ ഉൾപ്പെടുത്തി. യു. പ്രതിഭ, സി.കെ. ആശ, കെ.കെ. രമ എന്നിവരാണ് പാനൽ അംഗങ്ങൾ.സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളിൽ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്. സ്പീക്കർ എ.എൻ ഷംസീറാണ് വനിതാ പാനൽ എന്ന ആശയം മുന്നോട്ടുവെച്ചത്. ഇതിനായി വനിത അംഗങ്ങളുടെ പട്ടിക ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് നിന്ന് യു. പ്രതിഭ, സി.കെ. ആശ, എന്നിവരെ പട്ടികയിൽ […]

Continue Reading

തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

കാസർഗോഡ് തൃക്കരിപ്പൂരിൽ യുവാവിനെ വീടിന് സമീപത്തെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കെ.പ്രിയേഷാണ് (33) മരിച്ചത്. കൊലപാതകമെന്ന് സംശയം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Continue Reading

ഓടുന്ന ഗുഡ്സ് ട്രെയിനിൽ നിന്നും എണ്ണ മോഷണം; വേറിട്ട കൊള്ളകൾ നിറഞ്ഞ് ബിഹാർ(വീഡിയോ കാണാം )

പാലം, റോഡ്, മൊബൈൽ ടവർ, ട്രെയിനിന്റെ ഡീസൽ എൻജിൻ… അങ്ങനെ ആരും മൂക്കത്ത് വിരൽ വച്ചുപോകുന്ന മോഷണങ്ങളാണ് ബിഹാറിൽ നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ ഓടുന്ന ഗുഡ്സ് ട്രെയിനിൽ നിന്നും ഇന്ധനം മോഷ്ടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്. ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ഡിപ്പോയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് കൊള്ളയടിച്ചത്. ഗുഡ്സ് ബോഗിയിൽ കയറി ഇന്ധനം ചോർത്തി ബക്കറ്റിലേക്ക് മാറ്റുകയാണ് കള്ളൻമാർ. ട്രെയിനൊപ്പം നടന്നും ബോഗിയിൽ കയറി നിന്നുമാണ് എണ്ണ മോഷണം. കഴിഞ്ഞയാഴ്ച ഒരു ട്രെയിൻ എൻജിൻ തന്നെ കൊള്ളക്കാർ കൊണ്ടുപോയിരുന്നു. […]

Continue Reading

ഇരട്ടകൾക്ക് ഒരു ഭർത്താവ്; വരനെതിരെ കേസെടുത്ത് പൊലീസ്, വെട്ടിലായി മൂവരും

മുംബൈ • ബാല്യകാല സുഹൃത്തായ യുവാവിനെ ഇരട്ട സഹോദരിമാർ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടർന്ന് പൊലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരെ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു.ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലർ പൊലീസിൽ പരാതി നൽകിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും. മാലേവാഡിയിൽനിന്നുള്ള രാഹുൽ ഫൂലെയാണ് വിവാഹത്തിനെതിരേ പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരെ അക്‌ലുജ് […]

Continue Reading

ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം; എങ്ങനെയെന്ന് അറിയാം…

ഫോണില്‍ സ്‌പേസ് ഇല്ലാതിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ രണ്ടാമത് ആലോചിക്കുക പോലും ചെയ്യാതെ വാട്ട്‌സ്ആപ്പ് ഫോള്‍ഡറിലുള്ള ചിത്രങ്ങളും വിഡിയോകളും ഡിലീറ്റ് ചെയ്ത് കഴിഞ്ഞ് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടോ? അത്യാവശ്യം വേണ്ട ചില ഫയലുകളും ഡിലീറ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞ് ടെന്‍ഷന്‍ അടിച്ചിട്ടുണ്ടോ? ഡിലീറ്റ് ചെയ്തുപോയ ഫോട്ടോസും വിഡിയോസും വീണ്ടെടുക്കാന്‍ ഒരു കിടിലന്‍ ട്രിക്ക് ഇതാ… ഫയല്‍ മാനേജര്‍ എടുത്ത് ഫയല്‍സ് ഗ്യാലറിയിലോ വാട്ട്‌സ്ആപ്പ് സെന്‍ഡ് ഐറ്റംസിലോ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം വേണ്ടത്. എന്നിട്ടും രക്ഷയില്ലെങ്കില്‍ മാത്രം താഴെപ്പറയുന്ന സ്റ്റെപ്പ് […]

Continue Reading

‘ഒറ്റയാവരുത്; ഒരാശയമാവുക’ എസ് എസ് എഫ് ജില്ലാ ‘ശാക്തവം’ ക്യാമ്പിന് പ്രൗഢ സമാപനം. ……….

കാസർകോട്:എസ് എസ് എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശാക്തവം ക്യാമ്പ് സമാപിച്ചു. മഞ്ചേശ്വരം ചിനാലദാറുന്നജാത്തിൽ സമസ്ത കാസർകോട് ജില്ലാ സെക്രട്ടറി മൊയ്തു സഅദി ചേരൂർ പതാക ഉയർത്തലോടെ തുടക്കം കുറിച്ച ക്യാമ്പ് ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാൻ സഖാഫി പൂത്തപ്പലം അദ്ധ്യക്ഷത വഹിച്ചു. കനൽപഥങ്ങൾ, ആവിഷ്കാരം,ക്രിയേറ്റീവ് തിങ്കിങ്, നിലപാട്,ലിബറലിസം, അല്ലാഹുവിൻ്റെ പാശം,സമർപ്പണം, പ്രാക്ടീസിങ് ഇസ്ലാം, ഗുരുത്വം, വിദാഅ തുടങ്ങി സെഷനുകൾക്ക് ചേരൂർ അബ്ദുള്ള മുസ്ലിയാർ, കെ ബി ബഷീർ […]

Continue Reading

വനിതാ കണ്ടക്ടർക്കൊപ്പം പുരുഷ യാത്രക്കാർ ഇരിക്കേണ്ടെന്ന് കെ.എസ്.ആർ.ടി.സി; ബസുകളിൽ നോട്ടീസ് പതിപ്പിച്ചു

തിരുവനന്തപുരം: വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്ന് കെ.എസ്.ആർ.ടി.സി. രണ്ടു വർഷം മുമ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയിൽപെടാത്തതിനാൽ ഇപ്പോൾ ബസുകളിൽ കെ.എസ്.ആർ.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി. ചില സമയങ്ങളിൽ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരിൽ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടർമാർ പരാതി നൽകിയതിനെ തുടർന്നാണ് 2020ൽ കെ.എസ്.ആർ.ടി.സി ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റിൽ പുരുഷ യാത്രക്കാരൻ ഒപ്പം ഇരിക്കാൻ പാടില്ല. 2021 ലും ഉത്തരവ് […]

Continue Reading

ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ വിദ്യാർഥി കിണറ്റിൽ വീണ് മരിച്ചു

മലപ്പുറം: ലോകകപ്പ് മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർഥി മരിച്ചു. മാവൂർ കണിയാത്ത് കണ്ണംപിലാക്കൽ ഷാഫിയുടെ മകൻ മുഹമ്മദ് നാദില്‍ (17) ആണ് മരിച്ചത്. പെരുവള്ളൂർ നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയാണ്. മലപ്പുറം പെരുവള്ളൂരിൽ ഇന്നലെ അർധരാത്രിയാണ് അപകടം. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടെ ഫുട്‌ബോൾ മത്സരം കാണാൻ രാത്രി പോവുമ്പോഴായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. 

Continue Reading

ചെങ്കണ്ണ് വ്യാപിക്കുന്നു: കരുതൽ വേണം, ​ശ്രദ്ധിക്കാനേറെയുണ്ട്

ചെങ്കണ്ണ് വ്യാപകമാകുന്നു. പകര്‍ച്ചവ്യാധിയാണെങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പകരുന്നത് തടയാന്‍ സാധിക്കുമെന്ന് ആരോഗ്യരംഗത്തുള്ളവർ പറയുന്നു. ശ്രദ്ധിക്കാതെയിരുന്നാല്‍ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്. എന്താണ് ചെങ്കണ്ണ്കണ്ണില്‍ ഉണ്ടാകുന്ന ഒരു രോഗാണുബാധയാണ് ചെങ്കണ്ണ്. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങള്‍ കണ്ണ് ചുവപ്പ്, അമിത കണ്ണുനീര്‍, കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാന്‍ പ്രയാസം എന്നിവയാണ് […]

Continue Reading