റൊണാള്‍ഡോ യുണൈറ്റഡ് വിട്ടു; നന്ദി അറിയിച്ച് ക്ലബ്
മാഞ്ചസ്റ്റര്‍: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുഡൈറ്റഡ് വിട്ടു. കരാര്‍ റദ്ദാക്കുന്നതില്‍ താരവും ക്ലബും തമ്മില്‍ ധാരണയിലെത്തിയതോടെയാണ് തീരുമാനം. പരസ്പര ധാരണയോടെയാണ് താരം ക്ലബ് വിടുന്നതെന്ന് യുണൈറ്റഡ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ക്ലബിനായി അദ്ദേഹം നല്‍കിയ സംഭവനകള്‍ക്ക് യുണൈറ്റഡ് നന്ദി അറിയിച്ചു. യുണൈറ്റഡില്‍ നിന്നും രണ്ടാമത്തെ വിടവാങ്ങലാണ് താരത്തിന്റേത്. 2009 ല്‍ ആയിരുന്നു താരത്തിന്റെ ആദ്യത്തെ വിടവാങ്ങല്‍. റയല്‍ മാഡ്രിഡിനൊപ്പമായിരുന്നു പിന്നീട് താരത്തിന്റെ കരിയര്‍. 2018 ലാണ് താരം ഇറ്റാലിയന്‍ ക്ലബായ യുവെന്റസില്‍ […]
Continue Reading