കാസര്‍കോട്: ദേശീയ പാതയില്‍ മൊഗ്രാല്‍ പുത്തൂരില്‍ 1.65 കോടി രൂപ കവര്‍ന്ന സംഭവത്തിന് നേതൃത്വം നല്‍കിയത് കതിരൂര്‍ മനോജ് വധക്കേസിലെ ഒമ്ബതാം പ്രതി സിനില്‍.ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി.
സിനിലിന് പുറമെ സുഹൃത്ത് വയനാട് സ്വദേശി സുജിത്തും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്ന് ഇന്‍സ്‍പെക്ടര്‍ അജിത് കുമാര്‍ പറഞ്ഞു.
സ്വര്‍ണം വാങ്ങാനായി കാറില്‍ കൊണ്ടു പോവുകയായിരുന്ന 1.65 കോടി രൂപയാണ് കവര്‍ച്ച ചെയ്തത്. മൊഗ്രാല്‍ പുത്തൂരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 22നാണ് സംഭവം.
മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി കൈലാസിന്‍റെ പണമാണ് നഷ്ടപ്പെട്ടത്. കേസില്‍ ഏതാനും പ്രതികളെ ഇതിനകം പിടികൂടിയിട്ടുണ്ട്. ഇനി കിട്ടാനുള്ളത് പ്രധാന പ്രതികളായ സിനിലിനെയും സുജിത്തിനെയുമാണ്.
ദേശീയപാത വഴി കൊണ്ടുപോകുന്ന പണം കൊള്ളയടിക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുന്നത് സിനില്‍ ആണെന്ന് പൊലീസ് പറഞ്ഞു.സി.പി.എം മാലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു സിനില്‍.
വയനാട് സ്വദേശി സുജിത്തും സി.പി.എം പ്രവര്‍ത്തകനാണ്. നിലമ്ബൂരില്‍ നിന്ന് 84 ലക്ഷം രൂപ, ഒല്ലൂരില്‍ നിന്ന് 95 ലക്ഷം, കതിരൂരില്‍ നിന്ന് 50 ലക്ഷം എന്നിവ കവര്‍ന്നതും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തി.
കവരുന്നത് ഹവാല പണമായതിനാല്‍ കേസ് ഉണ്ടാകില്ല എന്ന ധൈര്യത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. കൊല്ലം മുതല്‍ കാസര്‍കോട് വരെ ഇവര്‍ക്ക് ഏജന്‍സികള്‍ ഉണ്ട്.
ദേശീയപാതയിലൂടെ വന്‍ തുകകള്‍ കൊണ്ടുവരുന്നതിന്റെ കൃത്യമായ വിവരം ഈ ഏജന്‍സികളാണ് നല്‍കുന്നത്.ജയിലിലെ കൂട്ടുകെട്ടില്‍ നിന്നാണ് ഈ സംഘം ഉണ്ടായത്.
പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വലിയ വലിയ ഓപറേഷനുകള്‍ നടത്തുകയാണെന്ന് പൊലീസ് പറയുന്നു.സിനിലിന്റെയും സുജിത്തിന്റെയും പ്രധാന സഹായിയായ പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്കും സി.പി.എം പ്രവര്‍ത്തകനാണ്. ഗ്യാങില്‍ ഇയാള്‍ അറിയപ്പെടുന്നത് ‘സഖാവ്’ എന്നാണ്.
എന്നാല്‍, ഇവരെയെല്ലാം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണെന്ന് സി.പി.എം നല്‍കുന്ന വിശദീകരണം.