പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ നിക്കാഹ്; കേസെടുത്ത് പൊലീസ്

Latest ഇന്ത്യ കേരളം പ്രാദേശികം

മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായ പൂര്‍ത്തിയാവാത്ത പെണ്‍ കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ്.

മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്.

ബാല വിവാഹ നിരോധന നിയമ പ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

ഇന്നലെയായിരുന്നു ചടങ്ങുകള്‍.

അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

സംഭവത്തില്‍ കരുവാരക്കുണ്ട് പൊലീസ് അന്വേഷണം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *