നീലേശ്വരം റോട്ടറി ക്ലബ്‌ നവീകരിച്ച നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡ് നാടിനു സമർപ്പിച്ചു

Latest പ്രാദേശികം

​നീലേശ്വരം: നീലേശ്വരം റോട്ടറി ക്ലബ്ബിന്റെ റെയിൽവേ സ്റ്റേഷൻ പാത സൗന്ദര്യവത്കരണ പദ്ധതി നാടിന് സമർപ്പിച്ചു.25 ലക്ഷം രൂപ ചെലവിൽ രണ്ടരമാസം കൊണ്ടാണ് പദ്ധതി പൂർത്തീകരിച്ചത്.വാഹന പാർക്കിങ്ങും ഇരിപ്പിടവുമുൾപ്പടെ അത്യാധുനിക രീതിയിലാണ് പാത നവീകരിച്ചത്.

റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. പി.സി.ഹരികൃഷ്ണൻ നമ്പ്യാർ ഉദ്ഘാടനംചെയ്തു.
പ്രസിഡന്റ് പി.വി.സുജിത്‌കുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയർപേഴ്‌സൺ ടി.വി.ശാന്ത വിശിഷ്ടാതിഥിയായി.പദ്ധതി ചെയർമാൻ കെ.കെ.നാരായണൻ, റെയിൽവേ അസി. ഡിവിഷനൽ എൻജിനീയർ രമേശ്, പി.വത്സല, എം.രാധാകൃഷ്ണൻ നായർ, രേഖ രാജീവൻ, ലക്ഷ്മി നാരായണ പ്രഭു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *