സംസ്ഥാനത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷകളിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പരീക്ഷകളുടെ നിലവാരം ഉയരേണ്ടതുണ്ട്.
നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം തിങ്കളാഴ്ച ചേരുമെന്നും മന്ത്രി പറഞ്ഞു. സ്കൂകളിലെ മാര്‍ഗരേഖ പരിഷ്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യും.
ക്ലാസ് അടച്ചിടുന്നത് സിബിഎസ്ഇ, അണ് എയ്ഡഡ് സ്കൂളുകള്‍ക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി.