കുമ്പള. കുമ്പളയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദി ക്കണമെന്നാവശ്യപ്പെട്ട് കുമ്പളയിലെ വ്യാപാരി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ – യൂസഫ്, കുമ്പള സി ഐ പ്രമോദ് എന്നിവരുമായി വീണ്ടും ചർച്ച നടത്തി.
കഴിഞ ഒരാഴ്ചക്കാലമായി കുമ്പള പഞ്ചായത്ത് പരിധിയിൽ ത്രിബിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നു.ടി പി ആർ നിരക്ക് കുമ്പളയിൽ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് സീസൺ സമയത്ത് കച്ചവടസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചർച്ച നടത്തിയത്.ചർച്ചയിൽ വൈസ് പ്രസിഡണ്ട് നാസിർ മൊഗ്രാൽ, സ്റ്റാന്റി കമ്മിറ്റി ചെയർമാൻ കൊഗ്ഗു, പഞ്ചായത്ത് അംഗം അൻവർ ആരിക്കാടി എന്നിവരും പങ്കെടുത്തു. കുമ്പളയിൽ ലോക്ക് ഡൗണിൽ ഇളവ് അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ വ്യാപാരികൾ പ്രതിഷേധത്തിലാണ്. ഇത് മൂന്നാം തവണയാണ് വ്യാപാരി കൂട്ടായ്മ അധിക്രതരുമായി ചർച്ച നടത്തുന്നത്. വിഷയം ബന്ധപ്പെട്ടവരെ അപ്പപ്പോൾ തന്നെ ജില്ലാ അധികാരികളെ അറിയിക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റും, കുമ്പള സി ഐ വിനോദും വ്യാപാരികളെ അറിയിച്ചു.
ഫോട്ടോ :കുമ്പളയിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചിടുന്നതിനെതിരെ വ്യാപാരി കൂട്ടായ്മ പഞ്ചായത്ത് പ്രസിഡണ്ട്, സി ഐ എന്നിവരുമായി ചർച്ച നടത്തുന്നു