നാഷണൽ യൂത്ത് ലീഗിൽ ഭിന്നിപ്പില്ല_ സംസ്ഥാന കമ്മിറ്റി.

Latest കേരളം

കോഴിക്കോട്: നാഷണൽ യൂത്ത് ലീഗിൽ ഭിന്നിപ്പും എന്ന വാർത്ത വ്യാജ മാണെന്നും നാഷണൽ യൂത്ത്ലീഗ് സംസ്ഥാനത്ത് ഐക്യത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികൾ കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഐ എൻ എൽ പാർട്ടി ഭരണഘടന പ്രകാരം അഖിലേന്ത്യാ പാർട്ടിയാണ്. അഖിലേന്ത്യാ കമ്മിറ്റി പ്രഖ്യാപിക്കുന്ന കമ്മിറ്റികളാണ് ഐഎൻഎൽൻറെ ഔദ്യോഗിക സംസ്ഥാന
കമ്മിറ്റികൾ. അഖിലേന്ത്യാ പ്രസിഡൻറ് പ്രഖ്യാപിച്ച കേരള സംസ്ഥാന ഐഎൻഎൽ കമ്മിറ്റിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കാൻ
നാഷണൽ യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.ഇന്ത്യൻ നാഷണൽ ലീഗിൻറെ മുന്നണി പ്രവേശനത്തിനും മന്ത്രിസഭാ പ്രവേശനത്തിനും വിറളിപൂണ്ട മുസ്ലിം ലീഗും കുഞ്ഞാലിക്കുട്ടിയുമാണ് പാർട്ടി വിമതർക്കു പിന്തുണ നൽകി ഐഎൻഎല്ലിനെ വളർച്ച തടയിടാൻ ശ്രമിക്കുന്നത്.പാർട്ടിയെ മുന്നണിക്കും മന്ത്രിസഭ ക്കും പുറത്തെത്തിക്കാൻ മുസ്ലിം ലീഗിൽ നിന്ന് അച്ചാരം വാങ്ങി പാർട്ടിയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ് വിമതവിഭാഗം. വിമത കമ്മിറ്റി ഉണ്ടാക്കി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയ ഷംസീർ കരുവന്തിരുത്തിയേനാഷണൽ യൂത്ത് ലീഗിൽ നിന്ന് പുറത്താക്കിയതായി ഭാരവാഹികൾ അറിയിച്ചു.
സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി, സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പുതുമ, നാസർ കൂരാറ,ജെയിൻ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഷാജി ഷമീർ. റയാൻ പറക്കാട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *