ആധുനിക വൈദ്യശാസ്ത്രത്തില്‍ വിശ്വാസമില്ല: മതചികിത്സ മാത്രം നല്‍കി; കണ്ണൂരില്‍ പതിനൊന്നുകാരി പനി ബാധിച്ച് മരിച്ചു

Latest ഇന്ത്യ കേരളം പ്രാദേശികം

കണ്ണൂര്‍: കണ്ണൂര്‍ നാലുവയലില്‍ പനി ബാധിച്ച പെണ്‍കുട്ടി മരിച്ചു.

ഹിദായത്ത് വീട്ടിലെ പതിനൊന്നുകാരിയായ ഫാത്തിമ (11)യാണ് മരിച്ചത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കലശലായ പനി ഉണ്ടായിരുന്നു.

എന്നാല്‍ അസുഖത്തിന് ശരിയായ രീതിയിലുള്ള ചികിത്സ വീട്ടുകാര്‍ നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

മതിയായ ചികിത്സ നല്‍കാതെ മതപരമായ ചികിത്സയാണ് നല്‍കിയത് എന്ന് പരിസരവാസികളും പറയുന്നു.

ഫാത്തിമയുടെ കുടുംബത്തില്‍ നേരത്തെയും ഇത്തരത്തില്‍ ഒരു ബന്ധു ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടത് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *