എല്ലാ സർക്കാർ/ അർധ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിലെയും അപേക്ഷഫോമുകളിൽനിന്ന് ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്ന പദം പൂർണമായി ഒഴിവാക്കാൻ സർക്കാർ ഉത്തരവിട്ടു.
വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കേണ്ട അപേക്ഷ ഫോറങ്ങളിൽ ‘താഴ്മയായി അപേക്ഷിക്കുന്നു’ എന്നതിന് പകരം ‘അപേക്ഷിക്കുന്നു/ അഭ്യർഥിക്കുന്നു’ എന്ന് ഉപയോഗിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് അണ്ടർ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. മേയ് 28നാണ് ഉത്തരവ് പുറത്തിറക്കിയത്.