ഒരാഴ്ചക്കകം തിരിച്ചുപോകുന്ന അന്താരാഷ്ട്ര യാത്രികർക്ക്​ ക്വാറന്‍റീൻ വേണ്ട -മന്ത്രി വീണാ ജോർജ്

Latest കേരളം ഗൾഫ്

തിരുവനന്തപുരം: ഏഴ് ദിവസത്തിൽ താഴെ ഹ്രസ്വകാലത്തേക്ക് സംസ്ഥാനത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് ക്വാറ​ന്‍റീൻ ആവശ്യമില്ലെന്ന്​ ആരോഗ്യ മന്ത്രി വീണാ ജോർജ്​ അറിയിച്ചു.

അവർ കേന്ദ്ര സർക്കാറിന്‍റെ പരിശോധനാ മാർഗ നിർദ്ദേശങ്ങൾ പാലിക്കണം. അവർക്ക് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാം.കർശനമായ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം.

ഏഴ് ദിവസത്തിനുള്ളിൽ തിരികെ മടങ്ങുകയും വേണം. കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാൽ ആരോഗ്യ സ്ഥാപനങ്ങളെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം.സംസ്ഥാനത്ത് കോവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി പറഞ്ഞു.

ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനവും രണ്ടാം ആഴ്ചയിൽ 148 ശതമാനവും മൂന്നാം ആഴ്ചയിൽ 215 ശതമാനവും ആയി കേസുകൾ വർധിച്ചിരുന്നു. എന്നാൽ, നാലാം ആഴ്ചയിൽ 71 ശതമാനമായും ഇക്കഴിഞ്ഞ ആഴ്ചയിൽ 16 ശതമാനമായും കുറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *