ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാന്‍ ഇനി ആര്‍ടി ഓഫീസില്‍ കയറിയിറങ്ങേണ്ട

Latest ഇന്ത്യ

കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലാത്ത സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന സാധ്യമാക്കുന്നത്.

സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ആപ്ലിക്കേഷന്‍ സീനിയോറിറ്റി അനുസരിച്ച്‌ ആണ് പുതുക്കി നല്‍കുകയെന്നും അധികൃതര്‍ പറയുന്നു. സീനിയോറിറ്റി മറികടക്കാന്‍ സാധ്യമല്ലാത്ത വിധം FCFS (First come first serve) സര്‍വീസ് ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളമെന്നും മോട്ടോര്‍വാഹന വകുപ്പ് പറയുന്നു.പോസ്റ്റിന്‍റെ പൂര്‍ണരൂപം

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലും അഡ്രസ്സ് മാറ്റവും ഇനി പൂര്‍ണമായും ഓണ്‍ലൈനില്‍ ചെയ്യാം ….
സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ആപ്ലിക്കേഷന്‍ സീനിയോറിറ്റി അനുസരിച്ച്‌ ആണ് പുതുക്കി നല്‍കുക. സീനിയോറിറ്റി മറികടക്കാന്‍ സാധ്യമല്ലാത്ത വിധം FCFS (First come first serve) സര്‍വീസ് ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ തന്നെ ആദ്യ സംസ്ഥാനമായി മാറുകയാണ് കേരളം.. parivahan.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരം സമര്‍പ്പിക്കുന്ന, അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ടാത്ത ഓണ്‍ലൈന്‍ സര്‍വീസുകളാണ് ഈ തരത്തിലേക്ക് മാറുന്നത്.

നിലവിലുള്ള ലൈസന്‍സും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അടക്കമുള്ള രേഖകള്‍ ഒറിജിനല്‍ തന്നെ അപ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കണം. മേല്‍വിലാസമടക്കമുള്ളവയുടെ ഒറിജിനലൊ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പൊ ആണ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടത്. സമര്‍പ്പിക്കുന്ന രേഖകള്‍ സത്യസന്ധവും /പൂര്‍ണ്ണമായതും ആണെന്ന് അപേക്ഷകന്‍ ഉറപ്പ് വരുത്തേണ്ടതും ആയതിന്റെ ഒറിജിനല്‍ അപേക്ഷകന്‍ സ്വന്തം കൈവശം സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും സന്ദര്‍ഭങ്ങളില്‍ സംശയ നിവാരണത്തിന് ലൈസന്‍സിംഗ് അതോറിറ്റി ആവശ്യപ്പെടുന്ന പക്ഷം ആയത് ഓഫീസില്‍ ഹാജരാക്കേണ്ടത് അപേക്ഷകന്റെ ഉത്തരവാദിത്വമാണ്.

ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണനാ ക്രമത്തില്‍ സര്‍വ്വീസ് നടത്തി, പുതുക്കിയ ലൈസന്‍സ് അപേക്ഷകന്റെ മേല്‍ വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മുഖാന്തിരം മാത്രം അയച്ചു നല്‍കും . എന്തെങ്കിലും ന്യൂനതകള്‍ കാണുന്ന അപേക്ഷകള്‍ ആയവ പരിഹരിക്കുന്നതിനായി അപേക്ഷകന് ഓണ്‍ലൈനായിത്തന്നെ മടക്കി നല്‍ കുന്നതാണ്. ന്യൂനതകള്‍ പരിഹരിച്ച്‌ സമര്‍പ്പിക്കുന്ന സമയം മുതലാണ്, ആയതിന്റെ അപേക്ഷ സീനിയോറിറ്റി ലഭിക്കുന്നത്. അപേക്ഷകന് തങ്ങളുടെ അപേക്ഷകളുടെ തല്‍സ്ഥിതി ആപ്ലിക്കേഷന്‍ സ്റ്റാറ്റസ് (Application status) വഴി പരിശോധിക്കാവുന്നതാണ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വിധം മനസ്സിലാക്കാന്‍ താഴെയുള്ള ലിങ്ക് സന്ദര്‍ശിക്കുക:

Leave a Reply

Your email address will not be published. Required fields are marked *