കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല; മുഖ്യമന്ത്രി

Latest ഇന്ത്യ കേരളം പ്രാദേശികം

കൊവിഡ് കാലത്ത് സംസ്ഥാനത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹിന്ദു ദിനപത്രവുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് ഭക്ഷ്യവകുപ്പ് സംഘടിപ്പിക്കുന്ന ഫുഡ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മഹാമാരിയില്‍ നിത്യ വരുമാനക്കാര്‍ പട്ടിണിയിലായതായും മുഖ്യമന്ത്രി പറഞ്ഞു . ആരും പട്ടിണി കിടക്കരുതെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു.കൊവിഡ് കാലത്ത് ആര്‍ക്കും പട്ടിണി കിടക്കേണ്ടി വന്നില്ല. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ തുടങ്ങിയ കേരളത്തിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.

കേരളം സ്വീകരിച്ച നിലപാട് രാജ്യവും ലോകവും ശ്രദ്ധിച്ചു. ഭക്ഷണം കൃത്യമായി ലഭിക്കാത്തത് ഭൗര്‍ഭാഗ്യകരമായ അവസ്ഥയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രളയം , കാലവര്‍ഷക്കെടുതി,കൊവിഡ് എന്നിവ പച്ചക്കറി ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിച്ചു.എന്നാല്‍ പച്ചക്കറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ജനകീയ ക്യാംപെയിന്‍ നടത്തിയ കാര്യവും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഭക്ഷ്യോല്‍പ്പാദത്തില്‍ കേരളത്തെ എങ്ങനെ സ്വയപര്യാപ്ത സംസ്ഥാനമാക്കി ഉയര്‍ത്താം എന്ന ഗൗരവതരമായ ചര്‍ച്ചയാണ് കോണ്‍ക്ലേവ് മുന്നോട്ട് വെയ്ക്കുന്നത്. ഭക്ഷ്യോല്‍പ്പാദന മേഖലയിലെ വിദഗ്ദരും പ്ലാനിംഗ് ബോര്‍ഡ് അംഗങ്ങളും പങ്കെടുക്കുന്നുണ്ട്. മന്ത്രിമാരായ ജി. ആര്‍ അനില്‍ , വി എന്‍ വാസവന്‍ , അഡീഷണല്‍ ചീഫ് സെക്രട്ടറി ടിക്കാറാം മീണ ,സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഡോ. ഡി സജിത്ത് ബാബു എന്നിവരും കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *