ചില്ലറ ടെൻഷൻ വേണ്ട; KSRTC യിൽ QR code, ഫോൺപേയിലൂടെ ഇനി ബസ് ചാർജ് നൽകാം

Latest ഇന്ത്യ കേരളം പ്രാദേശികം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസിൽ ഫോൺപേയിലൂടെ ടിക്കറ്റ് തുക കൈമാറാം. ചില്ലറയില്ലാത്തതിന്റെ പേരിൽ കണ്ടക്ടറുമായി തർക്കിക്കേണ്ടിവരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽവരും.

ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റ് തുക നൽകാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *