നാളെ വാരാന്ത്യ ലോക്ഡൗൺ ഇല്ല

Latest കേരളം

തിരുവനന്തപുരം : നാളെ ഞായറാഴ്ച ലോക്ഡൗൺ ഇല്ല. മൂന്നാം ഓണം പ്രമാണിച്ചാണ് ലോക്ഡൗണിന് സർക്കാർ ഇളവ് നൽകിയത്. അതേസമയം ആഘോഷവേളകളിൽ കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഓർമ്മിപ്പിച്ചു.

ഓഗസ്റ്റ് 15 കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്ചയും സംസ്ഥാനത്ത് ലോക്ഡൗൺ ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇന്നലെ 20,224 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടിപിആർ 16.94 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

‘മാസ്കിട്ട്’ മാവേലിയെ വരവേൽക്കാം. ‘കൈ കഴുകി’ സദ്യയുണ്ണാം. ‘അകന്നിരുന്ന് ആഘോഷിക്കാമെന്ന് ഓണാശംസ സന്ദേശത്തിൽ മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *