വാട്ടര്‍ റെസിസ്റ്റന്റ് ഫോണുകളുമായി നോക്കിയ XR20

Latest ഇന്ത്യ കേരളം പ്രാദേശികം

നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ലോക വിപണിയില്‍ പുറത്തിറക്കിയിരിക്കുന്നു .Nokia XR20 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഒരുപാടു സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു .അതില്‍ എടുത്തു പറയേണ്ട ഒന്നാണ് 1 മണിക്കൂര്‍ വരെ വെള്ളത്തില്‍ കിടന്നാലും ഇതിനു ഒരു പ്രശ്‌നവും വരില്ല എന്നത് .അതുപോലെ തന്നെ കടുത്ത ചൂടിനെ വരെ പ്രതിരോധിക്കുവാന്‍ ഈ ഫോണുകള്‍ക്ക് സാധ്യമാകുന്നതാണ് .മറ്റു ഫീച്ചറുകള്‍ നോക്കാം .
ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.67 ഇഞ്ചിന്റെ ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 1080 x 2400 പിക്‌സല്‍ റെസലൂഷനും കൂടാതെ 20:9 ആസ്‌പെക്റ്റ് റെഷിയോ എന്നിവയും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് Qualcomm’s 8nm പ്രോസ്സസറുകളാണ് നല്‍കിയിരിക്കുന്നത് (two Cortex-A76 @ 2.0GHz + six Cortex-A55 @ 1.8GHz).

മറ്റു ആന്തരിക ഫീച്ചറുകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുകളില്‍ വരെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ ഫോണുകള്‍ക്ക് ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് നല്‍കിയിരിക്കുന്നത് .48 മെഗാപിക്‌സല്‍ + 13 മെഗാപിക്‌സല്‍ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത് .

അതുപോലെ തന്നെ 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 4310mAh ന്റെ( 18W wired and 15W Qi wireless charging) ബാറ്ററി ലൈഫ് ആണ് നല്‍കിയിരിക്കുന്നത് .വില നോക്കുകയാണെങ്കില്‍ 4GB RAM/ 64GB വേരിയന്റുകള്‍ക്ക് £399 (roughly Rs. 25,220) രൂപയും കൂടാതെ 6GB RAM/ 128GBവേരിയന്റുകള്‍ക്ക് cost £449 (roughly Rs. 39,402) രൂപയും ആണ് വിലവരുന്നത് .
ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് 6.67 ഇഞ്ചിന്റെ ഡിസ്പ്ലേ, 1080 ഃ 2400 പിക്‌സല്‍ റെസലൂഷന്‍, Qualcomm’s 8nm പ്രോസ്സസറും നല്‍കിയിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *