227 രോഗികളുടെ ജീവൻ മരണമുഖത്ത്
ഉത്തരേന്ത്യയിലെ പല ആശുപത്രിയിലും ഗുരുതര സാഹചര്യം തുടരുകയാണ്. ഗോൾഡൻ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 20 പേരും അമൃത്സറിലെ ആശുപത്രിയിൽ 6 രോഗികളും മരിച്ചു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം തുടരുകയാണെന്നാണ് റിപ്പോർട്ട്.
ഇത് വരെയായി 1,66,10,481 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,89,549 പേർ മരിക്കുകയും ചെയ്തു.
ആരോഗ്യ പ്രവർത്തകരിലും രോഗം ബാധിതരാകുന്നവരുടെ എണ്ണം ഉയരുകയാണ്.. ഇത് ആശങ്ക സൃഷ്ടിക്കുന്നു.