വിദ്യാനഗർ – ടി ഐ എച്ച് എസ് എസ് മുതൽ ജില്ലാ കളക്ടറുടേയും ജില്ലാ പോലീസ് മേധാവിയുടേയും വസതികൾ വരെയുള്ള പാത നവീകരിച്ച് സൗന്ദര്യവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമായി പാതയോരത്ത് അശോക വൃക്ഷത്തൈ നട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . കുട്ടികൾക്ക് റോളർ സ്കേറ്റിംഗ് പരിശീലനം നൽകുന്നതിന് ഈ പാതയിൽ സൗകര്യമൊരുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദിരിയ തുടങ്ങിയവരും വൃക്ഷത്തൈകൾ നട്ടു
