പ്രവാസികൾക്ക് ജീവിതോപാധി സംരഭങ്ങൾക്കായി പലിശരഹിത വായ്പ അനുവദിക്കണം -പ്രവാസി ലീഗ്

Latest പ്രാദേശികം

മുളിയാർ: കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടും,തിരിച്ചു പോകാനാകാതെ നാട്ടിൽ കുടുങ്ങിയും ദുരിതം അനുഭവിക്കുന്ന പ്രവാസികൾക്ക് ജീവിതോപാധി സംരഭങ്ങൾക്കായി
പലിശരഹിത വായ്പ അനുവദിക്കണമെന്ന് കേരള പ്രവാസി ലീഗ് മുളിയാർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

നോർക്ക റൂട്ട്സ് മുഖേന പ്രവാസികൾക്ക് അനുവദിക്കുന്ന വായ്പ പദ്ധതികളുടെ നടപടി ക്രമങ്ങൾ ലഘൂകരി ക്കണമെന്നും യോഗം അഭ്യർത്ഥിച്ചു.
പ്രസിഡണ്ട് എ.ബി. കലാംഅധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിഅബുബക്കർ ചാപ്പ സ്വാഗതംപറഞ്ഞു.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ഷെരീഫ് കൊടവഞ്ചി, മൻസൂർ മല്ലത്ത്, ബി.കെ മുഹമ്മദ് കുഞ്ഞി,ആമുമീത്തൽ, എസ്.മുഹമ്മദ്, മുഹമ്മദ് കുഞ്ഞി ആലൂർ, ഹമീദ് ബാവിക്കരപ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *