ബി.എ.ആർ.ഹയർ സെക്കണ്ടറി സ്കൂളിൽ കർമ്മപദ്ധതികൾ യാഥാർത്ഥ്യമാക്കിയും പുതുവൽസരം ആഘോഷിച്ചും എൻ.എസ്.എസ്. വളണ്ടിയർമാർ.

Latest കേരളം

മുളിയാർ:വ്യത്യസ്തമായ കർമ്മ പദ്ധതികൾ നടപ്പിലാക്കി ബോവിക്കാനം ബി.എ.ആർ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നുവരുന്ന സപ്തദിന യൂണിറ്റ് എൻ.എസ്.എസ്. ക്യാമ്പ് ശ്രദ്ധേയമായി.വളണ്ടിയർമാരുടെ നേതൃത്വത്തിൽ സ്കൂളിനു മുമ്പിൽ നിർമ്മിച്ച പൂന്തോട്ടംമനോഹരമാണ്.

കൂടാതെ യു.പി. മുതൽഹയർ സെക്കണ്ടറി വരെയുള്ള ക്ലാസ് മുറികളും പരിസരവും ശുചീകരിച്ചു.റോഡുവക്കിലെ തടസ്സങ്ങൾ വെട്ടിമാറ്റിയും, നടപ്പാലം നിർമ്മിച്ചുംഗതാഗത, കാൽനട സഞ്ചാരത്തിന്സൗകര്യമൊരുക്കി.

സ്കൂൾ പരിസരത്ത്പച്ചക്കറി തോട്ടം നിർമ്മിച്ചതിനു പുറമെവളണ്ടിയർമാർ തയ്യാറാക്കിയ അഞ്ഞൂറോളം സ്വീഡ് ബോളുകൾഎൻ.എസ്.എസ്.ദത്തു ഗ്രാമത്തിലെവീടുകൾക്ക് കൈമാറും.

വിവിധ ദിവസങ്ങളിൽ വിദഗ്ദരുടെ നേതൃത്വത്തിൽ പരിശീലനവും, വ്യക്തിത്വ വികസന ക്ലാസുകളും,കൾച്ചറൽ പരിപാടികളും സംഘടിപ്പിച്ചു.

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കുഞ്ഞമ്പു നമ്പ്യാർ, മുളിയാർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷ അനീസ മൻസൂർ മല്ലത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ച് വളണ്ടിയർമാർക്കൊപ്പം പുതുവൽസരം ആഘോഷിച്ചു.

പ്രിൻസിപ്പാൾ മെജോ ജോസഫ്,പ്രധാന അദ്ധ്യാപകൻ അരവിന്ദാക്ഷൻ നമ്പ്യാർ, പ്രോഗ്രാം കോ ഓഡിനേറ്റർ പ്രീതം,മുൻ കോഓഡിനേറ്റർ മണികണ്ഠൻ,പി.ടി.എ.പ്രസിഡണ്ട് എ.ബി.കലാം,ലാബ് അസിസ്റ്റൻ്റ് രാജേഷ്, മറ്റു അദ്ധ്യാപകർ, വളണ്ടിയർ ലീഡർമാരായ ഭാവന, അമൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *