വനിതാ നേതാവിനയച്ച അശ്ലീല സന്ദേശം പാർട്ടി ഗ്രൂപ്പിൽ; പെരിയ കേസ് പ്രതിയായ ലോക്കൽ സെക്രട്ടറി കുടുങ്ങി

Latest കേരളം പ്രാദേശികം

കാസർകോട്: പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ സി.പി.എം. ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. സി.പി.എം. കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്ദ സന്ദേശമയച്ചത്.മൂന്നുദിവസം മുമ്പാണ് പാർട്ടിയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്ദസന്ദേശം എത്തിയത്.

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയായ രാഘവൻ, കേസിന്റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ വനിതാ നേതാവിന് അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്. സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു ലോക്കൽ സെക്രട്ടറിയുടെ വിശദീകരണം.

അതേസമയം, സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച രാഘവനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റായിരുന്ന കാലയളവിൽ രാഘവൻ സ്വഭാവദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *