പാലം, റോഡ്, മൊബൈൽ ടവർ, ട്രെയിനിന്റെ ഡീസൽ എൻജിൻ… അങ്ങനെ ആരും മൂക്കത്ത് വിരൽ വച്ചുപോകുന്ന മോഷണങ്ങളാണ് ബിഹാറിൽ നിന്നും പുറത്തുവരുന്നത്. ഇപ്പോഴിതാ ഓടുന്ന ഗുഡ്സ് ട്രെയിനിൽ നിന്നും ഇന്ധനം മോഷ്ടിക്കുന്ന വിഡിയോയാണ് വൈറലാകുന്നത്.
ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്‍റെ ഡിപ്പോയിലേക്ക് എണ്ണയുമായി പോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനാണ് കൊള്ളയടിച്ചത്. ഗുഡ്സ് ബോഗിയിൽ കയറി ഇന്ധനം ചോർത്തി ബക്കറ്റിലേക്ക് മാറ്റുകയാണ് കള്ളൻമാർ. ട്രെയിനൊപ്പം നടന്നും ബോഗിയിൽ കയറി നിന്നുമാണ് എണ്ണ മോഷണം. കഴിഞ്ഞയാഴ്ച ഒരു ട്രെയിൻ എൻജിൻ തന്നെ കൊള്ളക്കാർ കൊണ്ടുപോയിരുന്നു. വിഡിയോ കാണാം.