രാജ്യം ഇലക്ട്രിക് വാഹനങ്ങളിലേക്ക് ചുവടു മാറ്റി ക്കൊണ്ടിരിക്കുമ്പോള്‍ പുതിയൊരു ഇലക്ട്രിക് സ്കൂട്ടര്‍ കൂടി വിപണിയില്‍ എത്തിയിരിക്കുകയാണ്.
ഒകായാ പവര്‍ ഗ്രൂപ്പ് പുറത്തിറക്കുന്ന ഒകായ ഫ്രീഡം എന്ന സ്കൂട്ടറാണ് നിരത്തുകള്‍ കീഴടക്കാനെത്തിയിരിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് ഫ്രീഡം എൽഐ -2, ഫ്രീഡം എൽഎ -2 എന്നിവ ഒകായ ഇന്ത്യയില്‍ അവതരിപ്പിച്ചത്.
ഇന്ത്യയുടെ മറ്റൊരു ഇലക്ട്രിക് സ്കൂട്ടറായ ഒലയോട് താരതമ്യം ചെയ്യുമ്പോള്‍ വില തന്നെയാണ് ഒകായയെ വേറിട്ടു നിര്‍ത്തുന്നത്.
സ്കൂട്ടറിന്റെ അടിസ്ഥാന വേരിയന്റിന് 58,450 രൂപ മുതലാണ് എക്സ്ഷോറൂം വില. ഒലയുടെ എസ്1,എസ്1 പ്രോ മോഡലുകള്‍ക്ക് യഥാ ക്രമം 99,999 രൂപയും 1,29,999 രൂപയുമാണ് വില.
ഉയര്‍ന്ന വേരിയന്റിന് ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.
10 നിറങ്ങളില്‍ ഒല എത്തുമ്പോള്‍ 12 കളര്‍ ഓപ്ഷനുകളിലാണ് ഒകായ ഫ്രീഡം നല്‍കുന്നത്.
250 വാട്ട് ബിഎൽഡിസി ഹബ് മോട്ടോറാണ് ഒകായ ചില മോഡലുകളിൽ ഉപയോഗിക്കുന്നത്.
ഇതിന് 48V 30Ah ബാറ്ററിയാണ് കരുത്ത് പകരുന്നത്.
ഇതിന് പരമാവധി 25 കിലോമീറ്റർ വേഗതയും പരമാവധി 80 കിലോമീറ്റർ ദൂര പരിധിയുമാണുള്ളത്.
രണ്ടു തരം ബാറ്ററി ഓപ്ഷനുകളാണ് ഒകായ നല്‍കുന്നത്.
ലിഥിയം അയൺ ബാറ്ററിയും ലെഡ്-ആസിഡ് ഓപ്ഷനും ഇതിൽ ലഭ്യമാണ്.
48 വോൾട്ട് 30 എ.എച്ച് ലിഥിയം അയൺ ബാറ്ററി പതിപ്പ് പൂർണ്ണമായി ചാർജ് ചെയ്യാൻ 4 മുതൽ 5 മണിക്കൂർ വരെ എടുക്കും.
ലെഡ് ആസിഡ് ബാറ്ററി പതിപ്പ് ചാർജ് ചെയ്യാൻ 8 മുതൽ 10 മണിക്കൂർ വരെ സമയം വേണ്ടിവരും.