മൊഗ്രാൽ:ഒരു കാലത്ത് നാടിൻ്റെ വിവിധ ഭാഗങ്ങളിലെ കളി മൈതാനങ്ങളിൽ നിറഞ്ഞാടിയവർ, ആരവങ്ങളുടെയും തീ പാറുന്ന പോരാട്ടങ്ങളുടെ യും ഗത കാല സ്മരണകൾ അയവിറക്കിയ ഒത്ത് കൂടൽ..”ഓൾഡ് ഈസ് ഗോൾഡ് “എന്ന തലവാചകം അന്വർത്ഥമാക്കുന്ന പഴയ കാല പട കുതിരകളുടെ അപൂർവ്വ സംഗമം.. മൊഗ്രാൽ സ്പോർട്സ് ക്ലബ്ബ്ന് വേണ്ടി രണ്ട് പതിറ്റാണ്ട് മുൻപ് ബൂട്ടണിഞ്ഞവരുടെ ഒത്ത് കൂടൽ കാണാനും കേൾക്കാനും ആകാംക്ഷയോടെ കാതുകൂർപ്പിച്ച് പുതിയ തലമുറയും അണിനിരന്നു….
മൊഗ്രാൽ കടവത്ത് ഇമാൻ വില്ല സാക്ഷ്യം വഹിച്ചത് ഒരു നൂറ്റാണ്ട് പിന്നിട്ട മൊഗ്രാൽ സ്പോർട്സ് ക്ളബിൻ്റെ അപൂർവ്വ സംഗമത്തിനാണ്.. “ഓൾഡ് ഈസ് ഗോൾഡ് “സംഗമം റിട്ടയേഡ് ഡിവൈഎസ്പി ടി സി എം. ശരീഫ് ഉൽഘാടനം ചെയ്തു. ടി എം ശുഹൈബ് അധ്യക്ഷത വഹിച്ചു. എം മാഹിൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മുതിർന്ന കളിക്കാരനും ക്യാപ്റ്റനും ആയിരുന്ന എം എം പെർവാഡിനെ ചടങ്ങളിൽ വെച്ച് ടി സി എം ശരീഫ് പൊന്നാട അണിയിച്ച് ആദരിച്ചു. സെഡ്. എ മൊഗ്രാൽ അനുമോദന പത്രം വായിച്ചു. തുടർന്ന് ചരിത്രങ്ങളുടെ ഭാഗമായ നിരവധി ടൂർണമെൻ്റുകളിലെ കളി ഓർമകൾ പങ്കുവെച്ചു 80 വയസ്സ് പിന്നിട്ട എം എം പെർവാഡ് എന്ന ഉബായിച്ച സദസ്സിനു ആവേശം പകർന്നു. .
മുൻ കർണാടക ഡിവൈഎസ്പി ടി സി എം ശരീഫ് തൻ്റെ ഉൽഘാടന പ്രസംഗത്തിൽ കുട്ടിക്കാലത്തെ കളി ഭ്രാന്തും രാഷ്ട്രീയവും കുസൃതികളും അയവിറക്കിയത് ഏറെ ചിരി പടർത്തി.
കെഎം എ ഖാദർ മുബാറക് അഹമദ്, കെ. എ അബ്ദുൽ റഹ്മാൻ, എൻ എ അബൂബക്കർ, കെസി സലീം ടീ സി അഷ്റഫ് അലി, ,എം സി കുഞ്ഞാമദ് സി എം ഹംസ, അബ്ദുൽ റഹ്മാൻ ഫോറസ്റ്റ്,ഇഖ്ബാൽ തുടങ്ങിയവർ അനുഭവങ്ങളും ഓർമ്മ കളും നർമ്മങ്ങളും പങ്കുവെച്ചു.
പഴയ കാല പ്രമുഖ താരമായിരുന്ന പി സി കെ മൊഗ്രാൽ, ടി എം കുഞ്ഞി, പിസി എം കുഞ്ഞി എം കെ അബ്ദുല്ല കുതിരിപ്പ മുഹമ്മദ്എന്നിവരെ അനുസ്മരിച്ചു.
എം മാഹിൻ മാസ്റ്റർ, എം എ അബ്ദുൽറഹ്മാൻ സൂർത്തിമുല്ല, ടി സി അഷ്റഫ് അലി, ഹമീദ് സ്പിക്, എം എ ആരിഫ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ലണ്ടൻ ഗഫൂർ, ഹമീദ് പെർവാഡ് യൂസഫ് എം എ.,ഇബ്രാഹിം കാലു ഭായ്, എം കെ ആസിഫ്, അൻവർ അഹ്മദ് , സി ഹിദായത്ത്ള്ള . ശകീൽ അബ്ദുല്ല, പി സി നിയാസ്, ഹനീഫ് ഗോളി ,എം എ മൂസ ,സിദ്ദിഖ് റഹ്മാൻ, എം ജി അബ്ദുൽ റഹ്മാൻ ഹാരീസ് ബാഗ്ദാദ് അബ്കോ മുഹമ്മദ് ടി എം നവാസ്, മുഹമ്മദ് റിയാസ് കെ. രിഫായി, സജ്ജാദ് എ എം ടി കെ ജാഫർ, ഷാനവാസ് ,ടീ എം ഫൈസ് തുടങ്ങിയവർ സംബന്ധിച്ചു..