ഇന്ത്യയിൽ രണ്ടാമത്തെ ഒമിക്രോൺ മരണം, മരിച്ചത് രാജസ്ഥാനിലെ​ 73കാരൻ

Latest ഇന്ത്യ

ന്യൂഡൽഹി: രാജ്യത്ത്​ ഒമിക്രോൺ ബാധിച്ച്​ മരിച്ചവരുടെ എണ്ണം രണ്ടായി. രാജസ്ഥാനിലെ ഉദയ്പൂരിലെ 73കാരനാണ്​ രോഗബാധയെ തുടർന്ന്​ മരിച്ചത്​. രാജസ്ഥാനിലെ ആദ്യ ഒമിക്രോൺ മരണമാണിത്​.

ഡിസംബർ 15നാണ്​ 73കാരന്​ കോവിഡ്​ പോസിറ്റീവാകുന്നത്​. ഡിസംബർ 21നും 22നും നടത്തിയ പരിശോധനയിൽ പരിശോധനഫലം നെഗറ്റീവായിരുന്നു.

എന്നാൽ ജനിതക ശ്രേണീകരണത്തിന്​ അയച്ച ഇദ്ദേഹത്തിന്‍റെ സാമ്പിൾ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണ്​ സ്ഥിരീകരിച്ചതെന്ന്​ ഡിസംബർ 25ന്​ ഫലം വന്നതായും ജില്ല മെഡിക്കൽ ഓഫിസർ ഡോ. ദിനേഷ്​ ഖരാദി പറഞ്ഞു.

തുടർന്ന്​ എം.ബി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച വെളുപ്പിന്​ മരിച്ചു.

പോസ്റ്റ്​ കോവിഡ്​ ന്യൂമോണിയയെ തുടർന്നാണ്​ മരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ പ്രമേഹം, രക്തസമ്മർദ്ദം, ഹൈപ്പോ ​തൈറോയിഡിസം എന്നിവയുമുണ്ടായിരുന്നു. ഉദയ്പൂരിൽ ഇതുവരെ നാലുപേർക്കാണ്​ ഒമിക്രോൺ സ്ഥിരീകരിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *