ഒമിക്രോൺ; സംസ്ഥാനം വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി

Latest ഇന്ത്യ കേരളം പ്രാദേശികം

കോവിഡിന്‍റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളം വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

കേന്ദ്രത്തിന്റെ മാർഗനിർദേശം അനുസരിച്ചാണ് മുൻകരുതൽ നടപടികളെന്നും മന്ത്രി പറ‍ഞ്ഞു.

 നിലവില്‍  പല രാജ്യങ്ങളിലും പുതിയ വകഭേദത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തും.

നെഗറ്റീവ് ആണെങ്കിലും ഏഴ് ദിവസം ഹോം ക്വാറന്‍റൈന്‍ വേണം. എട്ടാം ദിവസം പരിശോധന നടത്തുകയും വേണമെന്ന് മന്ത്രി അറിയിച്ചു.  

Leave a Reply

Your email address will not be published. Required fields are marked *