ഓണപരീക്ഷ ഓഗസ്റ്റിൽ: തിയതി പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി, ഓണം അവധിയും പ്രഖ്യാപിച്ചു

Latest കേരളം വിദ്യാഭ്യാസം/ തൊഴിൽ

▪️പാല: സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നാം ടേം പരീക്ഷയുടെ (ഓണപരീക്ഷ) തിയതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടാം തീയതി വരെയാകും ഇക്കുറി ഓണപരീക്ഷ.

സെപ്റ്റംബർ 3 മുതൽ 11 വരെയാണ് ഓണം അവധി. ഓണം അവധിക്ക് ശേഷം സെപ്റ്റംബർ 12 ന് സ്കൂളുകൾ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി. പാലാ രൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെയും മാതൃഭാഷാ പോഷക സന്നദ്ധ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമഗ്ര സാക്ഷര പാലാ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *