ഓണം ഹിന്ദു ആഘോഷം മാത്രം, വാമനജയന്തിയാക്കും, മാംസം ഒഴിവാക്കണം; കേരളത്തിലെ ബിജെപിയുടെ അടുത്ത നീക്കം ഇങ്ങനെ

Latest കേരളം പ്രാദേശികം

കൊല്ലം: കയ്യിലുണ്ടായിരുന്ന ഒരു നിയമസഭ സീറ്റും നഷ്ടപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതിയ ‘ഹിന്ദുത്വ’ പരീക്ഷണത്തിന് ഒരുങ്ങി ബിജെപി. മതേതര ആഘോഷമായി കേരളം കൊണ്ടാടുന്ന ഓണത്തെ അതില്‍ നിന്നും മാറ്റി ഹിന്ദു ആഘോഷമായി മാത്രം ആഘോഷിപ്പിക്കാനുള്ള നീക്കമാണ് ആദ്യം നടക്കുക. കേരളീയതയെ ഹൈന്ദവികതയുമായി ചേര്‍ക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഓണത്തിന്‍മേലുള്ള പരീക്ഷണം ആദ്യം നടത്തുക. സംസ്ഥാന നേതൃത്വത്തിന്റെ പുതുനയത്തിന് ദേശീയ സംഘടന സെക്രട്ടറി ബിഎല്‍ സന്തോഷ് അനുമതി നല്‍കി കഴിഞ്ഞെന്നാണ് വിവരം.

ബിജെപിയുടെ ഓണം പദ്ധതിയുടെ ഭാഗമായി ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ പ്രചാരണം സംഘടിപ്പിക്കും. തിരുവോണം ഹൈന്ദവ ഉത്‌സവമാണെന്നും ആചാരങ്ങള്‍ പാലിക്കണമെന്നുമാകും ഈ പ്രചരണം ഊന്നുക.

അത്തപ്പൂക്കളത്തില്‍ തൃക്കാക്കരയപ്പനെ വെക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തും. തിരുവോണ ദിവസം മദ്യവും മാംസവും ഒഴിവാക്കാനും പ്രചാരണം നടത്തും. ചിങ്ങം ഒന്നിന് കര്‍ഷക സംഗമവും നടത്തും. മഹാബലി സങ്കല്‍പ്പത്തിനാണ് ഇപ്പോള്‍ കേരളത്തിലെ ഓണാഘോഷത്തില്‍ മുഖ്യപങ്ക്. ഇത് മാറ്റി വാമനാവതാരവുമായി ബന്ധപ്പെടുത്തി ആഘോഷിക്കാന്‍ വിവാദങ്ങളുണ്ടാവാത്ത തരത്തില്‍ പ്രചാരണപരിപാടികള്‍ നടത്തും.

ബിജെപി നേതാവ് അമിത് ഷാ തന്നെ ഓണത്തെ വാമനനുമായി ബന്ധപ്പെടുത്തി അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആശംസകള്‍ നേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *