മംഗലാപുരം :കോളജിന് മുന്നില്‍ ഒരു സംഘം യുവാക്കള്‍ വാളുമായെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.
മംഗ്‌ളുറു സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിശ്വനാഥ് (22) ആണ് അറസ്റ്റിലായത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബല്ലാല്‍ബാഗിലെ ശ്രീദേവി കോളജിന് മുന്നിലാണ് സംഭവം നടന്നത്.
മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാഹനം വഴിയില്‍ വെച്ച് ഒരു സ്‌കൂടെറില്‍ ഇടിച്ച് ചെറിയ അപകടമുണ്ടായിരുന്നു. ഈ സംഭവം ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റത്തിന് ഇടയാക്കി.
ഇതിന് പിന്നാലെയാണ് ഒരു സംഘം യുവാക്കള്‍ വാളുമായി കോളജിന് മുന്നിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിരുന്നു.
സംഭവത്തില്‍ കേസെടുത്ത ബാര്‍കെ പൊലീസ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.