ബിജെപിക്ക് ഒരു വോട്ട്; കുടുംബവും ചതിച്ചെന്ന് ട്രോള്‍; ട്വിറ്ററില്‍ ട്രെന്‍ഡിങ്

Latest ഇന്ത്യ കേരളം പ്രാദേശികം

തമിഴ്നാട് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മല്‍സരിച്ച് ബിജെപി സ്ഥാനാർഥിക്ക് ലഭിച്ചത് ഒരു വോട്ട്.

അഞ്ചംഗങ്ങൾ അടങ്ങുന്ന കുടുംബത്തിൽ നിന്നുള്ള സ്ഥാനാർഥി ഡി.കാർത്തിക്കിനാണ് ഒരു വോട്ട് മാത്രം കിട്ടിയത്.

കോയമ്പത്തൂരിലെ പെരിയനായ്ക്കൻപാളയത്തെ വാർഡ് തിരഞ്ഞെടുപ്പിലാണ് കാർത്തിക് ബിജെപിയെ പ്രതിനിധീകരിച്ച് മൽസരിച്ചത്.

ഈ വാർത്ത വൈറലായതോടെ #Single_Vote_BJP എന്ന ഹാഷ്ടാഗും ട്വിറ്ററിൽ ട്രെൻഡിങ്ങായി.

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മീര കന്ദസ്വാമി ട്വിറ്ററിൽ‍ കുറിച്ചത് ഇങ്ങനെ.

‘തദ്ദേശതിരഞ്ഞെടുപ്പി
ൽ ബിജെപി സ്ഥാാര്‍ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മറ്റുള്ളവർക്ക് വോട്ട് ചെയ്യാതിരുന്ന ഇദ്ദേഹത്തിന്റെ വീട്ടിലെ മറ്റ് നാല് അംഗങ്ങളെ ഓർത്ത് അഭിമാനിക്കുന്നു.’

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കാർത്തിക്കിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റർ തയ്യാറാക്കിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *