കായികതാരങ്ങള്‍ക്ക് ഐ.ടി.ബി.പി.യില്‍ അവസരം: ശമ്പളം: 21700-69100 രൂപ

Latest വിദ്യാഭ്യാസം/ തൊഴിൽ

ഇൻഡോ ടിബറ്റൻ ബോർഡർ പോലീസിൽ (ഐ.ടി.ബി.പി.) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി) തസ്തികയിലേക്ക് കായികതാരങ്ങൾക്ക് അപേക്ഷിക്കാം. 65 ഒഴിവുണ്ട്. ശമ്പളം: 21700-69100 രൂപ.
റസലിങ്, കബഡി, കരാട്ടെ, ആർച്ചറി, വുഷു, തായ്ക്കൊണ്ടോ, ജൂഡോ, ജിംനാസ്റ്റിക്സ്, സ്പോർട്സ് ഷൂട്ടിങ്, സ്കൈ, ബോക്സിങ്, ഐസ് ഹോക്കി എന്നിവയാണ് മികവ് തെളിയിച്ചിരിക്കേണ്ട കായിക ഇനങ്ങൾ. ഇവയിൽ ജിംനാസ്റ്റിക്സ് വിഭാഗത്തിൽ പുരുഷൻമാർക്ക് മാത്രവും ഐസ് ഹോക്കിയിൽ വനിതകൾക്ക് മാത്രവുമാണ് അവസരം. മറ്റുള്ളവയിൽ ഇരു വിഭാഗത്തിനും അപേക്ഷിക്കാം.
ഓൺലൈനായി അപേക്ഷിക്കണം. ജൂലായ് അഞ്ച് മുതൽ സെപ്റ്റംബർ വരെ അപേക്ഷകൾ അയക്കാം.കൂടുതൽ വിവരങ്ങൾക്ക് www.recruitment.itbpolice.nic.in

Leave a Reply

Your email address will not be published. Required fields are marked *