വിഭിന്നശേഷിക്കാര്‍ക്ക് ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കള്‍, ഫെസിലിറ്റേഷന്‍ സെറ്ററുകളുടെ സംരംഭകരാകാനും അവസരം

Latest കേരളം

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന തൊഴില്‍ ദാന പദ്ധതിയുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പുമായി സഹകരിച്ച്, റോഡ് അപകടങ്ങളില്‍പെട്ട് പരിക്കേറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭിന്നശേഷിക്കാരായ അഭ്യസ്തവിദ്യരെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സര്‍വീസ് ദാതാക്കളായും ഫെസിലിറ്റേഷന്‍ സെറ്ററുകളുടെ സംരംഭകരായും നിയമിക്കുന്നു. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപന പരിധിയിലും രണ്ട് പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. സ്ഥാപനം നടത്തുന്നതിനാവശ്യമായ സംവിധാനം വ്യക്തികള്‍ ഒരുക്കണം. അപേക്ഷകര്‍ 10-ാം തരം വിജയിച്ച കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 40 ശതമാനമോ അതില്‍ കൂടുതലോ അംഗപരിമിതിയുള്ളവരായിരിക്കണം. ഇ-മെയില്‍ വിലാസം, യോഗ്യത, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ ഇ-മെയിലായി ആഗസ്റ്റ് അഞ്ചിനകം അതത് പ്രദേശത്തെ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ അയക്കേണ്ട ഇ-മെയില്‍ വിലാസം: കാസര്‍കോട് ആര്‍.ടി. ഓഫീസ്: kl14.mvd@kerala.gov.in, കാഞ്ഞങ്ങാട് സബ് ആര്‍.ടി. ഓഫീസ്: kl60.mvd@kerala.gov.in , വെള്ളരിക്കുണ്ട് സബ് ആര്‍.ടി. ഓഫീസ്: kl79.mvd@kerala.gov.in. കൂടുതല്‍ വിവരങ്ങള്‍ക്ക് ആര്‍.ടി.ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍. 04994 255290.

  • ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ

ജില്ലയിൽ കോവിഡ് -19 ഊർജിത പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ലാബ് ടെക്‌നിഷ്യൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 28 ന് ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഡാറ്റാ എൻട്രി ഓപ്പറേഷൻ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും നടക്കും. ഡിപ്ലോമ ഇൻ ലാബ് ടെക്‌നിഷ്യൻ അല്ലെങ്കിൽ ബി എസ്സി ലാബ് ടെക്‌നിഷ്യൻ യോഗ്യതയും കേരള പാരാ മെഡിക്കൽ കൗൺസിലിംഗ് രജിസ്‌ട്രേഷനുംമുള്ളവർക്ക് ലാബ് ടെക്‌നിഷ്യൻ തസ്തികയിലേക്കും ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ഓപ്പറേഷൻ തസ്തികയിലേക്കും അപേക്ഷിക്കാം.

  • മീഡിയ ക്ലബ് സംസ്ഥാനതല കോ-ഓർഡിനേറ്ററുടെ ഒഴിവ്

കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സ്‌കൂളുകളിലും കോളേജുകളിലും നിലവിലുള്ള മീഡിയ ക്ലബ് പ്രൊജക്ടിന് സംസ്ഥാനതല കോ ഓർഡിനേറ്ററെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിലാണ് നിയമനം ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസം, പബ്ലിക് റിലേഷൻസ് ഡിപ്ലോമയും ഉണ്ടായിരിക്കണം. സംസ്ഥാന തല പ്രോഗ്രാമുകൾ കോ ഓർഡിനേറ്റ് ചെയ്ത പരിചയം ഉണ്ടായിരിക്കണം. മാധ്യമ വിദ്യാഭ്യാസമേഖലയിൽ 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ അപേക്ഷിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് ഒമ്പതിന് വൈകീട്ട് അഞ്ച് മണി. ഫോൺ: 0484 2422275.

Leave a Reply

Your email address will not be published. Required fields are marked *