ടാലെന്റ് സമ്മിറ്റ് സംഘടിപ്പിച്ചു

Latest കേരളം

കാസർഗോഡ് : വിസ്‌ഡം സ്റ്റുഡന്റസ് കാസറഗോഡ് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 21 ന് ചെർക്കള ഐ-മാക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന *ടീൻസ്പേസ്* സെക്കന്ററി സമ്മേളനത്തിന്റെ ഭാഗമായി SSLC, പ്ലസ് ടു വിജയികൾക്കുള്ള അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. സംഗമം വിസ്‌ഡം സ്റ്റുഡന്റസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അനീസ് മദനി ഉത്ഘാടനം ചെയ്തു. നിസാർ പെർവാഡ് കരിയർ സെഷനിന് നേതൃത്വം നൽകി.

അനുമോദന സദസ്സിൽ കാസറഗോഡ് പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാഷിം നിർവഹിച്ചു. ടീൻസ്പേസിന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചന മത്സര വിജയികളെ പ്രസ്തുത പ്രോഗ്രാമിൽ വെച്ച് അനുമോദിച്ചു.

വിസ്‌ഡം സ്റ്റുഡന്റസ് ജില്ലാ പ്രസിഡന്റ്‌ ഡോ:ഫാരിസ് മദനി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ ഭാരവാഹികളായ റഹീസ് പട്ല, സഫ്‌വാൻ പാലോത്ത്, ഷഹബാസ് തളങ്കര, മേഖല ഭാരവാഹികളായ അബ്ദുൽ ഘനി, അഹ്‌മദ്‌ റുവൈസ്, അജ്സൽ അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *