പി.എസ്.സി. പൊതുപ്രാഥമിക പരീക്ഷ ജൂലായ് 3-ന്

Latest കേരളം

തിരുവനന്തപുരം: പി.എസ്.സി. നടത്തിയ പൊതുപ്രാഥമിക പരീക്ഷയ്‌ക്കെത്താത്ത ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലായ് മൂന്നിന് അഞ്ചാംഘട്ട പരീക്ഷ നടത്തും. പത്താം ക്ലാസുവരെ അടിസ്ഥാനയോഗ്യതയുള്ള തസ്തികകള്‍ക്കു നാലുഘട്ടങ്ങളിലായി ആണ് പിഎസ്‌സി പരീക്ഷ നടത്തിയത്.

രേഖകള്‍ സഹിതം അപേക്ഷിച്ചവര്‍ക്കാണ് അവസരം ലഭിക്കുക. ജൂണ്‍ 15 മുതല്‍ അഡ്മിഷന്‍ ടിക്കറ്റുകള്‍ ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭിക്കും. ജൂണ്‍ 25 വരെ അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ 9446445483, 0471-2546260, 0471-2546246 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

മാര്‍ച്ച് 15-നു ശേഷം ലഭിച്ച അപേക്ഷകള്‍, രേഖകളില്ലാത്ത അപേക്ഷകള്‍ എന്നിവ നിരസിച്ചതിനാല്‍ അവര്‍ക്ക് പ്രത്യേക അറിയിപ്പ് നല്‍കില്ല.

Leave a Reply

Your email address will not be published. Required fields are marked *