സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ വാണിജ്യ മേഖലകളില്‍ ഒരേ പോലെ സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു പി എ ഇബ്രാഹിം ഹാജി: കെ എം അബ്ബാസ്

Latest കേരളം

ദുബൈ: ഗള്‍ഫിലും ഇന്ത്യയിലും സാമൂഹിക സാംസ്‌കാരിക ജീവ കാരുണ്യ വാണിജ്യ മേഖലകളില്‍ ഒരേ പോലെ സ്വാധീനം ചെലുത്തിയ അപൂര്‍വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു പി എ ഇബ്രാഹിം ഹാജിയെന്നു പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ എം അബ്ബാസ് പറഞ്ഞു.ദുബൈ മലബാര്‍ കലാ സാംസ്‌കാരിക വേദി ദുബൈയില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെ എം എ .യു എ ഇ രൂപവത്കൃതമാകുന്നതിനു മുമ്പ് ഇബ്രാഹിം ഹാജി ദുബൈയില്‍ എത്തി .

സാമൂഹിക സാമ്പത്തിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കഠിനാദ്ധ്വാനത്തിലൂടെ ഉന്നതിയിലെത്തി .ജാതി മത കക്ഷി വ്യത്യാസം നോക്കാതെ ആളുകളെ സഹായിച്ചു .

സമൂഹത്തില്‍ ഭിന്നത ഉണ്ടാകരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന പ്രമാണം -കെ എം അബ്ബാസ് ചൂണ്ടിക്കാട്ടി .സാംസ്‌കാരിക വേദി ജനറല്‍ കണ്‍വീര്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ളസ്വകാദം പറഞ്ഞു അബൂബക്കര്‍ ഇ സി എഛ് അധ്യക്ഷത വഹിച്ചു .

ടി എം ശുഹൈബ് .അഡ്വ .ഇബ്രാഹിം ഖലീല്‍ സമീര്‍ ബെസ്റ്റ് ഗോള്‍ഡ് . അബ്ദുല്ല നൂറുദീന്‍ ഹൈദ്രോസി തങ്ങള്‍ കൂട്ടായി.നാസര്‍ മുട്ടം ,ഷാഹുല്‍ തങ്ങള്‍ നൗഷാദ് കനിയപ്പടി. റാഫീ പള്ളിപ്പുറം.

മുസ്തഫ ചയുക്കി മുനീര്‍ബെരിക്കെ തുടങ്ങിയവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *